പതിനാറുകാരനെ എസ്.ഐ മർദിച്ചു; ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന മട്ടിൽ അന്വേഷണ റിപ്പോർട്ട്

പാലക്കാട് നെന്മാറയിൽ പതിനാറുകാരനെ എസ്.ഐ മർദിച്ചെന്ന പരാതിയിൽ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന മട്ടിൽ അന്വേഷണ റിപ്പോർട്ട്.

പതിനാറുകാരന് മർദനമേറ്റിട്ടില്ലെന്നാണ് ആലത്തൂർ ഡിവൈഎസ്പി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിലുള്ളത്.

കഞ്ചാവ് വിൽപ്പനക്കാരെയും ഇടപാടുകാരെയും തേടിയാണ് എസ്.ഐ എത്തിയതെന്നും വിദ്യാർത്ഥി ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ പ്രാഥമിക പരിശോധന നടത്തുക മാത്രമാണുണ്ടായത് എന്ന മട്ടിലാണ് വിശദീകരണം.

എസ്.ഐയും ജീപ്പിലുണ്ടായിരുന്ന പൊലീസുകാരും സമാനമായ മൊഴിയാണ് നൽകിയിട്ടുള്ളത്.

എന്നാൽ മർദ്ദനമേറ്റു എന്ന നിലപാടിൽ തന്നെയാണ് പതിനാറുകാരനും കുടുംബവുമുള്ളത്.

ഉന്നത അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നാണ് വിദ്യാർഥിയുടെ ബന്ധുക്കൾ അറിയിച്ചിട്ടുള്ളത്.

അന്വേഷണ റിപ്പോർട്ട് പരിശോധിച്ച് തുടർ നടപടിയെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Leave a Reply

spot_img

Related articles

കരുവാറ്റ കൊലപാതക കേസ്; പതിമൂന്നുകാരി ഉള്‍പ്പടെ നാല് പ്രതികളുടെയും കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി ഉറ്റബന്ധുവായ പതിമൂന്നുകാരി ഉള്‍പ്പടെ പ്രായപൂര്‍ത്തിയാകാത്ത നാല് പ്രതികളുടെയും കസ്റ്റഡി അപേക്ഷ നാളെ ഹരിപ്പാട് പോലീസ് ജുവനൈല്‍...

ഡിവൈഎഫ്‌ഐ നാടകവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി തിയറ്റർ ആർട്ടിസ്റ്റ് ചിന്നൂസ് ചിലങ്ക

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി അവതരിപ്പിച്ച നാടകവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി തിയറ്റർ ആർട്ടിസ്റ്റ് ചിന്നൂസ് ചിലങ്ക .നാടകത്തിന്‍റെ ഒരു ഭാഗം മാത്രം മുറിച്ചെടുത്ത്...

കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി

കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.മാധ്യമങ്ങളിലെ വാർത്തകള്‍ കണ്ടാണ് ഈ വിവരം അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട്...

സിഎംആര്‍എല്‍-എക്സാലോജിക് കേസിലെ അന്വേഷണത്തില്‍ ഇ ഡിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ദേശാഭിമാനി

സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസിലെ അന്വേഷണത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം മുഖപത്രം ദേശാഭിമാനി.ഇ ഡി അപസര്‍പ്പക കഥകള്‍ മെനയുന്നതും കേസ് വലിച്ചുനീട്ടുന്നതും...