കൊച്ചിയില്‍ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ്

കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആതിര ഗ്രൂപ്പ് എന്ന സ്ഥാപനം തങ്ങളുടെ കൈയില്‍ നിന്ന് പണം ശേഖരിച്ചിട്ട് ഇപ്പോള്‍ തിരികെ തരുന്നില്ലെന്നാണ് നിക്ഷേപകരുടെ പരാതി. വീട്ടമ്മമാരും ദിവസവേതനക്കാരുമാണ് തട്ടിപ്പിനിരയായത്. 115 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തങ്ങളുടെ പണം തിരികെ കിട്ടുന്നതിനായി നിക്ഷേപകര്‍ ആതിര ഗ്രൂപ്പ് ഉടമ ആന്റണിയുടെ പള്ളിപ്പുറത്തെ വീടിനു മുന്നില്‍ കൂട്ടമായെത്തി പ്രതിഷേധിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ആതിര ഗ്രൂപ്പിന്റെ കൊച്ചിയിലുള്ള ജ്വല്ലറി പൊലീസ് ജപ്തി ചെയ്തത്. പിന്നാലെ സ്വര്‍ണ്ണം പണയം വെച്ചവരും ചിട്ടി ചേര്‍ന്നവരും നിക്ഷേപം തിരികെ ലഭിക്കാന്‍ ഓഫിസിലും ഉടമയുടെ ഓഫിസിലും എത്തി. എന്നാല്‍ പണം തിരികെ കിട്ടാന്‍ ഒരു മാര്‍ഗവുമില്ലെന്ന് അറിഞ്ഞതോടെ നിക്ഷേപകര്‍ പരിഭ്രാന്തരായി.കല്ല്യാണ ആവശ്യത്തിനായി 40 പവന്‍ സ്വര്‍ണം കിട്ടാനുള്ളവര്‍ ഉള്‍പ്പെടെ ഇപ്പോള്‍ സ്വന്തം നിക്ഷേപത്തിനായി നെട്ടോട്ട മോടുകയാണ്. 115 കോടിയുടെ തട്ടിപ്പാണ് നടന്നതെങ്കില്‍ 70 കോടിയുടെ ആസ്തി മാത്രമാണ് ആതിര ഗ്രൂപ്പ് ഉടമകള്‍ക്കുള്ളതെന്ന് പൊലീസ് കണ്ടെത്തി.

Leave a Reply

spot_img

Related articles

കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ്; അട്ടിമറിയെന്ന് സംശയം

കൊല്ലം - പുനലൂർ റെയിൽ പാതയിൽ ട്രാക്കിന് കുറുകെയിട്ട നിലയിൽ ടെലിഫോൺ പോസ്റ്റ് കണ്ടെത്തി. കുണ്ടറ ആറുമുറിക്കട പഴയ ഫയർ സ്റ്റേഷന് സമീപത്തായുള്ള റെയിൽവേ...

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; യുവതിയടക്കം നാലുപേർ അറസ്റ്റിൽ

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. 48 കിലോ കഞ്ചാവുമായി യുവതിയടക്കം നാലുപേർ അറസ്റ്റ്.പ്രാവച്ചമ്പലം ചാനൽക്കര വീട്ടിൽ റഫീക്ക് (31) , ഇടയ്ക്കോട് മാങ്കൂട്ടത്തിൽ...

മലപ്പുറത്ത് മകന്‍ അമ്മയെ വെട്ടികൊന്നു; പ്രതി കസ്റ്റഡിയില്‍

മലപ്പുറം വൈലത്തൂരില്‍ മകന്‍ അമ്മയെ വെട്ടികൊന്നു. ആമിന (62) ആണ് കൊല്ലപ്പെട്ടത്. മരിച്ച ആമിനയുടെ മകന്‍ മുസമ്മിലിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. മാനസിക...

കൈക്കൂലിക്കേസിൽ എറണാകുളം ആർ ടി ഒ വിജിലൻസിന്റെ പിടിയിൽ

കൈക്കൂലിക്കേസിൽ എറണാകുളം ആർ ടി ഒ വിജിലൻസിന്റെ പിടിയിലായി.ടി എം ജെയ്സൺ ആണ് പിടിയിലായത്. ഇയാൾക്കൊപ്പം രണ്ട് ഏജന്റുമാരേയും പിടികൂടി. ജെയ്സന്റെ വീട്ടിൽനിന്ന് 50...