ഐ.പി.എൽ വാതുവെപ്പ്: ചെന്നൈയിൽ ആറുപേർ അറസ്റ്റിൽ

ചെന്നൈ: ഐ.പി.എൽ വാതുവെപ്പുമായി ബന്ധപ്പെട്ട് ആറുപേരെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു.

ടി. ധീരജ് (41), പി. രാജേഷ് കുമാർ (33), വൈ. സന്ദീപ്(33), ടി. കാതേസ് (32), പി. ജിതേന്ദർ (44), എസ്. അങ്കിത് ജെയിൻ (32) എന്നിവരാണ് അറസ്റ്റിലായത്.

ചെന്നൈ പെരുമാൾ മുതലി സ്ട്രീറ്റിലെ മൊബൈൽഫോൺ സർവിസ് സെന്റർ കേന്ദ്രമായാണ് പ്രതികൾ അനധികൃത ചൂതാട്ടം നടത്തിയിരുന്നത്.

ഇവരിൽനിന്ന് 20,250 രൂപയും മൊബൈൽ ഫോണുകളും മറ്റും പിടിച്ചെടുത്തു.ചെന്നൈ സൂപ്പർ കിങ്സും ഹൈദരാബാദും തമ്മിലുള്ള ഐ.പി.എൽ പോരാട്ടത്തിനിടെയായിരുന്നു വാതുവെപ്പെന്ന് പൊലീസ് പറഞ്ഞു.

പ്രതികളെ പിന്നീട് സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു. അതിനിടെ വാതുവെപ്പ് റാക്കറ്റുകളുമായ ബന്ധത്തിന്റെ പേരിൽ എലിഫന്റ് ഗേറ്റ് പൊലീസ് സ്റ്റേഷനിലെ കാമേഷ് എന്ന ഹെഡ് കോൺസ്റ്റബിളിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.

Leave a Reply

spot_img

Related articles

വിഷുവിനെ വരവേൽക്കാനൊരുങ്ങി മലയാളികൾ

നാളെ വിഷു.വിഷുവിനെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങി കഴിഞ്ഞു.നാളെ പുലർച്ചെ കണികണ്ട് ഉണർന്ന് കൈനീട്ടം വാങ്ങി വിഷു ആഘോഷങ്ങളിലേക്ക് കടക്കാനുള്ള ആവേശത്തിലാണ് കുട്ടികളും മുതിർന്നവരും.മേട മാസത്തിലാണ്...

രാജ്യത്ത് യുപിഐ സേവനങ്ങൾ തടസ്സപ്പെട്ടു, ഓൺലൈൻ ഇടപാടുകൾ താറുമാറായി

രാജ്യത്ത് യുപിഐ (UPI യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ്) സേവനങ്ങൾ തടസ്സപ്പെട്ടതോടെ, ഓൺലൈൻ ഇടപാടുകൾ താറുമാറായി. ഫോണ്‍പേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ വഴി പണം...

സ്വർണവില 70,000 രൂപ കടന്നു

സ്വർണവില പുതിയ റെക്കോർഡുകൾ കുറിക്കുന്നു.ഇന്ന് പവന് 200 രൂപയാണ് കൂടിയത്.ഇതോടെ സ്വർണവില 70,000 രൂപ കടന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണിവില 70,160...

രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം; സുപ്രീംകോടതി

രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. രാഷ്ട്രപതിക്ക് സമ്പൂര്‍ണ വീറ്റോ അധികാരമില്ല. രാഷ്ട്രപതി പിടിച്ചുവെക്കുന്ന ബില്ലുകളില്‍ വ്യക്തമായ കാരണം വേണമെന്നും സുപ്രീംകോടതി...