ഐപിഎൽ: മുബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ് മികച്ച തുടക്കമിട്ടു. മുംബൈയുടെ 155 റണ്‍സ് ടോട്ടല്‍ 5 പന്ത് ബാക്കി നില്‍ക്കെ ചെന്നൈ മറികടന്നു. ചെന്നൈയ്ക്ക് വേണ്ടി റിതുരാജും രചിന്‍ രവീന്ദ്രയും അര്‍ധ സെഞ്ച്വറി നേടി. രചിന്‍ 65 റണ്‍സെടുത്തപ്പോള്‍ റിതുരാജ് 53 റണ്‍സ് നേടി. നേരത്തെ ചെപ്പോക്കില്‍ ബോളര്‍മാര്‍ മികച്ചുപന്തെറിഞ്ഞപ്പോള്‍ മുംബൈ 155 റണ്‍സിലൊതുങ്ങി. സൂര്യ കുമാര്‍ 29 റണ്‍സെടുത്തും തിലക് വര്‍മ 31 റണ്‍സെടുത്തും പുറത്തായി. ദീപക് ചഹാര്‍ 28 റണ്‍സെടുത്ത് പുറത്താകാതെയിരുന്നു. രോഹിത് ശര്‍മയടക്കം മറ്റ് ബാറ്റര്‍മാര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി അഫ്ഗാന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദ് നാല് വിക്കറ്റ് നേടി. മുംബൈയ്ക്ക് വേണ്ടി മലയാളി താരം വിഘ്നേഷ് പുത്തൂര്‍ മികച്ച പ്രകടനം നടത്തി. നാലോവര്‍ എറിഞ്ഞ താരം 32 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി.