ആര്‍ക്കും പ്രത്യേക പരിഗണന കൊടുക്കേണ്ട കാര്യമില്ല; തുറന്നു പറഞ്ഞ് പത്താന്‍

ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ് തുടര്‍ തോല്‍വികളില്‍ വലയുമ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയയെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്‍റെ വൈസ് ക്യാപ്റ്റനാക്കിയതിനെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാൻ പത്താന്‍.

ഇന്ത്യൻ ടീം മാനേജ്മെന്‍റ് പല ഘട്ടങ്ങളിലും ഹാര്‍ദ്ദിക്കിന് മാത്രം പ്രത്യേക പരിഗണന നല്‍കുന്നത് ടീം അഗങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും പത്താൻ സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.

ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്ത ഹാര്‍ദ്ദിക്കിന് ബിസിസിഐ എ ഗ്രേഡ് കരാര്‍ നല്‍കിയപ്പോള്‍ ശ്രേയസ് അയ്യരെയും ഇഷാന്‍ കിഷനെയും കരാറില്‍ നിന്നൊഴിവാക്കി.

പരിക്കും മറ്റ് പലകാരങ്ങളും കാരണം ഹാര്‍ദ്ദിക് ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാതിരിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിനോടുള്ള താരത്തിന്‍റെ പ്രതിബദ്ധതയെക്കുറിച്ച് തന്നെ സംശയം ഉയര്‍ത്തുന്ന കാര്യമാണ്.

എന്നിട്ടും ഹാര്‍ദ്ദിക്കിന് എ ഗ്രേഡ് കരാര്‍ നല്‍കുകയുും ലോകകപ്പ് ടീമിന്‍റെ വൈസ് ക്യാപ്റ്റനാക്കുകയും ചെയ്തുവെന്നത് പ്രത്യേക പരിഗണനയെന്ന വാദത്തിന് ശക്തി കൂട്ടാനെ കാരണമാകു.

പരിചയസമ്പന്നരായാ രോഹിത്തിത്തായാലും കോലി ആയാലും ഇനി പുതുമുഖമായാലും ആര്‍ക്കും പ്രത്യേക പരിഗണന കൊടുക്കേണ്ട കാര്യമില്ല.

കാരണം, ക്രിക്കറ്റ് എന്നത് ടീം ഗെയിമാണ്. അവിടെ എല്ലാവരും തുല്യരാണ്. അല്ലാതെ ടെന്നീസ് പോലെയുള്ള മത്സരമല്ല.

കഴിഞ്ഞ ടി20 ലോകകപ്പില്‍ ചില കളിക്കാര്‍ക്ക് ഇത്തരത്തില്‍ ഇന്ത്യൻ ടീം മാനേജ്മെന്‍റ് പ്രത്യേക പരിഗണന നല്‍കിയിരുന്നുവെന്നത് എനിക്കറിയാം. അത് ഒരിക്കലും അംഗീകരിക്കാനാവില്ല.

Leave a Reply

spot_img

Related articles

ടി20 ലോകകപ്പ്; രണ്ടാം സെമിഫൈനലില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും

ടി20 ലോകകപ്പ് 2026-ലെ ആവേശകരമായ രണ്ടാം സെമിഫൈനലില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.മുംബൈയിലെ ഐതിഹാസികമായ വാംഖഡെ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് മത്സരം...

ദക്ഷിണാഫ്രിക്കയെ സെമി ഫൈനലില്‍ തകർത്ത് ന്യൂസിലാന്‍ഡ് ട്വൻ്റി 20 ലോകകപ്പ് ഫൈനലിൽ

ദക്ഷിണാഫ്രിക്കയെ സെമി ഫൈനലില്‍ ഒമ്പത് വിക്കറ്റുകള്‍ക്ക് തകർത്ത് ന്യൂസിലാന്‍ഡ് ട്വൻ്റി 20 ലോകകപ്പ് ഫൈനലിൽ.ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം വെറും 12.5 ഓവറില്‍...

ടി 20 ലോകകപ്പിൽ ഇന്ത്യ സെമിയിൽ

ടി 20 ലോകകപ്പിൽ ഇന്ത്യ സെമിയിൽ.മലയാളി താരം സഞ്ജു സാംസൺന്റെ കരുത്തിലാണ് ഇന്ത്യ വെസ്റ്റിൻഡീസിനെ തോൽപ്പിച്ച് സെമിയിൽ കടന്നത്.സഞ്ജു 50 ബോളിൽ പുറത്താകാതെ 97...

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു കാഷ്‌മീരിന് കിരീടം

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു കാഷ്‌മീരിന് കിരീടം.ഹുബള്ളിയിൽ നടന്ന ആവേശകരമായ ഫൈനലിൽ കർണാടകയെ സമനിലയിൽ തളച്ചാണ് ജമ്മു കി രീടം നേടിയത്. ഒന്നാം ഇന്നിംഗ്‌സിലെ...