ഐ പി എൽ:ബംഗളൂരുവിനെ തകർത്ത് പഞ്ചാബിന്‍റെ കുതിപ്പ്

ഐ പി എൽ:ബംഗളൂരുവിനെ തകർത്ത് പഞ്ചാബിന്‍റെ കുതിപ്പ്.മഴ മൂലം 14 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ബംഗളുരു റോയല്‍ ചലഞ്ചേഴ്സിനെ പഞ്ചാബ് കിംഗ്സ് അനായായം പരാജയപ്പെടുത്തുകയായിരുന്നു. ബംഗളൂരു ഉയർത്തിയ 96 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് 11 പന്തും അഞ്ച് വിക്കറ്റും ബാക്കി നില്‍ക്കേ മറികടന്നു. അവസാന ഓവറുകളില്‍ അടിച്ചുതകർത്ത നെഹാല്‍ വധേരയാണ് പഞ്ചാബിന് തകർപ്പൻ ജയം സമ്മാനിച്ചത്.

ടോസ് നേടിയ പഞ്ചാബ് ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ശ്രേയസ് അയ്യരുടെ തീരുമാനം ശരിവക്കും വിധമായിരുന്നു പഞ്ചാബ് ബോളർമാരുടെ പ്രകടനം. അർഷദീപും, ചഹലും, മാർക്കോ യാൻസനും, ഹർപ്രീത് ബ്രാറും ചേർന്ന് ബംഗളൂരു ബാറ്റിങ് നിരയെ പിടിച്ചുകെട്ടി. ബംഗളൂരു ബാറ്റിംഗ് നിര അപ്പാടെ തകർന്നപ്പോള്‍ അവസാന ഓവറുകളില്‍ തകർത്തടിച്ച ടിം ഡേവിഡാണ് മാന്യമായ സ്‌കോർ സമ്മാനിച്ചത്. ഡേവിഡ് 26 പന്തില്‍ അർധ സെഞ്ച്വറി കുറിച്ചു. പഞ്ചാബിനായി അര്‍ഷ്ദീപ് സിംഗ് 23 റണ്‍സിനും മാര്‍ക്കോ യാന്‍സൻ 10 റണ്‍സിനും യുസ്‌വേന്ദ്ര ചാഹല്‍ 11 റണ്‍സിനും ഹര്‍പ്രീത് ബ്രാർ 25 റണ്‍സിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.മറുപടി ബാറ്റിങ്ങില്‍ പഞ്ചാബ് തുടക്കത്തില്‍ ഒന്ന് പതറിയെങ്കിലും അവസാന ഓവറുകളില്‍ നെഹാല്‍ വധേര പഞ്ചാബിനെ വിജയ രഥത്തിലേറ്റി.

Leave a Reply

spot_img

Related articles

ഐപിഎല്‍; രാജസ്ഥാന്‍ റോയല്‍സിന് 58 റണ്‍സിന്റെ തോല്‍വി

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് 58 റണ്‍സിന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 53 പന്തില്‍ 82 റണ്‍സ് നേടിയ...

ഐഎസ്‌എല്‍; കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹോം മത്സരങ്ങള്‍ കോഴിക്കോട് വച്ച്‌ നടത്തുമെന്ന് ക്ലബ് സിഇഒ

ഐഎസ്‌എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹോം മത്സരങ്ങള്‍ കോഴിക്കോട് വച്ച്‌ നടത്തുമെന്ന് ക്ലബ് സിഇഒ അഭീക് ചാറ്റർജി. ചില ഹോം മത്സരങ്ങള്‍ കോഴിക്കോട് വച്ച്‌...

ലോകകപ്പിലേക്ക് യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന

2026-ൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പ് മത്സരത്തിലേക്ക് യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന. യുറുഗ്വായ്-ബൊളീവിയ മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് അർജന്റീന യോഗ്യത നേടിയത്.13 കളികളിലൂടെ...

ഹൃദയാഘാതം; ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ധാക്ക പ്രീമിയർ ലീഗ് മത്സരത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 35 കാരനായ ഓപ്പണർക്ക് മൈതാനത്ത്...