അയത്തൊള്ള അലി ഖമെയ്‌നി കോമയിൽ? പകരക്കാരനായി ഇറാൻ ചർച്ച തുടങ്ങി

ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമെയ്‌നി കോമയിൽ എന്ന് റിപ്പോർട്ട്. ആരോഗ്യനില അതീവ ഗുരുതരം എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 85 കാരനായ ഇദ്ദേഹത്തിന്റെ പകരക്കാരനെ തെരഞ്ഞെടുക്കാനുള്ള ശ്രമങ്ങൾ ഇറാനിൽ തുടങ്ങിയിട്ടുണ്ട്.അതേസമയം കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ ഇറാൻ അടുത്ത അയത്തൊള്ള ആരായിരിക്കണം എന്ന കാര്യം തീരുമാനിച്ചിരുന്നു എന്നാണ് മറ്റൊരു വാദം. നിലവിലെ അയത്തൊള്ള അലി ഖമെയ്‌നി വാർദ്ധക്യ സഹജമായ അസുഖങ്ങൾ നേരിടുന്ന സാഹചര്യത്തിൽ ആയിരുന്നു പുതിയ അയത്തൊള്ളയെ തിരഞ്ഞെടുത്തത് എന്നുമാണ് വിവരം. നിലവിലെ അയത്തൊള്ളയുടെ മകൻ മൊജ്തബ ഖമെയ്‌നി ഈ പരമോന്നത സ്ഥാനത്തേക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്.അതേസമയം അയത്തൊള്ള കോമയിൽ ആണെന്ന് വിവരത്തിന് ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ നവംബർ ഏഴിനാണ് അദ്ദേഹത്തെ ഏറ്റവും ഒടുവിൽ പൊതുമധ്യത്തിൽ കണ്ടത്. കഴിഞ്ഞ സെപ്റ്റംബർ 26 ന് ഇറാനിയൻ അസംബ്ലിയിലെ 60 വിദഗ്ധരെ രഹസ്യമായി അയത്തൊള്ള കണ്ടിരുന്നു. ഈ യോഗത്തിൽ വച്ച് ഭാവി അയത്തൊള്ളയെ നിശ്ചയിച്ചു എന്നാണ് പറയപ്പെടുന്നത്. ഇതിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Leave a Reply

spot_img

Related articles

കായലിൽ കാണാതായ മൽസ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

വേമ്പനാട്​ കായലിൽ കക്ക വാരാൻപോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.ആര്യാട് കോമളപുരം കന്യാക്കൽ പുതുവൽവീട്​ ബാബു (55) ആണ്​ മരിച്ചത്​.മുഹമ്മ ഭാഗത്ത് നിന്നാണ് മൃതദേഹം...

ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി

ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി .അക്കൗണ്ടുകൾ 'റിവ്യൂവിൽ' ആണെന്ന് കാണിച്ചാണ് 24 മണിക്കൂർ നേരത്തേക്ക് ആപ്പിൻ്റെ സേവനങ്ങൾ നിർത്തലാക്കിയത്. തിങ്കളാഴ്‌ച...

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ചു

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ.ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്.ഇതോടെ ഡൽഹിയിൽ വാണിജ്യ...

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...