മുഖ്യമന്ത്രിയുടെ പി ആര്‍ ഏജന്‍സിയെ നിയന്ത്രിക്കുന്നത് ആര്‍എസ്എസ്സോ ? രാഹുല്‍ മാങ്കൂട്ടത്തില്‍

ഒറ്റ ബിജെപി എംഎല്‍എ പോലുമില്ലാത്ത സംസ്ഥാനത്തെ ഭരണം ആര്‍എസ്എസ്സിന്റെ കയ്യിലെന്ന ആരോപണം ഞെട്ടിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍.

കേരളത്തില്‍ ഏറ്റവും ആര്‍എസ്എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നത് സിപിഐഎമ്മിനകത്താണ്. മുഖ്യമന്ത്രിയുടെ പി ആര്‍ ഏജന്‍സിയെ ആര്‍എസ്എസ്സാണോ നിയന്ത്രിക്കുന്നത്? മുഖ്യമന്ത്രി സംസാരിക്കുന്നത് ആര്‍എസ്എസ്സിന്റെ വാക്കുകളാണ്.

മുഖ്യമന്ത്രി ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് മലപ്പുറത്തോടുള്ള സിപിഐഎമ്മിന്റെ നിലപാടാണ്. അന്‍വറിനോടുള്ള ദേഷ്യം ഒരു നാടിനോട് കാണിക്കുകയാണ് മുഖ്യമന്ത്രി.

അന്‍വര്‍ പറയുന്നതെല്ലാം പ്രതിപക്ഷം നേരത്തെ ഉന്നയിച്ച ആരോപണങ്ങളാണ്. ചാപ്പയടി സിപിഐഎം എല്ലാ കാലത്തും നടത്തുന്നതാണ്. കേരളത്തില്‍ ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയം മുന്നോട്ട് വെക്കുന്നത് സിപിഐഎമ്മാണെന്നും രാഹുല്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഇസ്ലാമോഫോബിക് പ്രസ്താവനകള്‍ വരുന്നു. കേരളത്തിലെ തീവ്രവാദ സ്വഭാവമുള്ള മുസ്ലിം സംഘടന ഏതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായി മുഖ്യമന്ത്രി മാറി. ബിജെപിക്ക് ജയിക്കാന്‍ പൂരം കലക്കി അവസരം ഉണ്ടാക്കിക്കൊടുത്തു. എഡിജിപി ഐപിഎസ് റാങ്കുള്ള കൊടി സുനിയാണ്.

എംഎല്‍എ പോയാലും എഡിജിപിയെ സംരക്ഷിക്കും എന്നത് എന്ത് നിലപാടാണ്? ഭരണപക്ഷ എംഎല്‍എ തന്നെ സംസ്ഥാന സര്‍ക്കാരിനെതിരെ സംസാരിക്കുന്നുവെന്നും അന്‍വറിന്റെ ആരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...