പട്ടണക്കാട്, മുഹമ്മ പൊലീസ് സ്റ്റേഷനുകൾക്ക് ISO 9001:2015 അംഗീകാരം

പൊലീസ് സേവനങ്ങൾ ആധുനികവൽക്കരിക്കുന്നതിലെ സുപ്രധാന നാഴികക്കല്ലായി, ആലപ്പുഴ ജില്ലയിലെ പട്ടണക്കാട്, മുഹമ്മ പൊലീസ് സ്റ്റേഷനുകൾക്കു സ്തുത്യർഹമായ ISO 9001:2015 സർട്ടിഫിക്കേഷൻ ലഭിച്ചു. എറണാകുളം മേഖലാ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഡോ. എസ്. സതീഷ് ബിനോ ഐപിഎസ്, ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ ഐപിഎസ്, ചേർത്തല അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ഹരീഷ് ജെയിൻ ഐപിഎസ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ പൊലീസ് സ്റ്റേഷൻ ഓഫീസർമാർ ബഹുമതി ഏറ്റുവാങ്ങി.

പൊതുസേവന മികവിനുള്ള ഐഎസ്ഒ അംഗീകാരം

ആധുനിക സൗകര്യങ്ങൾ, അത്യാധുനിക അടിസ്ഥാനസൗകര്യങ്ങൾ, പൊതുജന സൗഹൃദ അന്തരീക്ഷം എന്നിവയ്ക്കുള്ള അംഗീകാരമാണ് ഐഎസ്ഒ 9001:2015. മാനുഷിക-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കും പിന്തുണാ സേവനങ്ങൾക്കുമുള്ള സ്റ്റേഷനുകളുടെ പ്രതിജ്ഞാബദ്ധതയും ഈ അംഗീകാരം എടുത്തുകാട്ടുന്നു. പൊലീസ് വകുപ്പുകൾ പലപ്പോഴും ഭീഷണി, പീഡനം, മോശം പെരുമാറ്റം തുടങ്ങിയ ആരോപണങ്ങൾ നേരിടാറുണ്ട്. എന്നാൽ നിലവിലെ കാലഘട്ടത്തിൽ പൊലീസ് സ്റ്റേഷനുകൾ മാതൃകാപരമായ സേവനദാതാക്കളായി മാറിയതിന്റെ തെളിവാണ് ഈ നേട്ടം.

“ആധുനികവൽക്കരിച്ച ചേർത്തല പൊലീസ്” പദ്ധതിക്കുകീഴിലെ പ്രധാന സംരംഭങ്ങൾ

· പരാതിപരിഹാരസംവിധാനം: എഫ്ഐആർ രജിസ്ട്രേഷനുള്ള വിവരങ്ങളുടെ പ്രാഥമിക ഉറവിടമായി വർത്തിക്കുന്ന പരാതിപരിഹാരസംവിധാനം പൊലീസ് സ്റ്റേഷൻ പ്രവർത്തനങ്ങളുടെ നിർണായക ഘടകമാണ്. പരാതി അന്വേഷണങ്ങൾ എഎസ്‌പി ഓഫീസിൽ നേരിട്ടു നിരീക്ഷിക്കുന്നു. 15 ദിവസത്തിനുള്ളിൽ പരാതികൾ തീർപ്പാക്കുന്നതിനായി ഈ സംവിധാനം പ്രവർത്തിക്കും.

· പൊലീസ് സ്റ്റേഷനുകളിലെ തിരക്കു കുറയ്ക്കൽ: പൊലീസ് സ്റ്റേഷനുകളിൽ തിരക്കു കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഫലമായി ഉപേക്ഷിക്കപ്പെട്ട നാനൂറിലധികം വസ്തുക്കൾ ജില്ലാ പൊലീസ് സ്റ്റോറിലേക്കു തിരികെ നൽകുകയും ഉപയോഗശൂന്യമായ വസ്തുക്കൾ നീക്കുകകയും ചെയ്തു. ഈ നടപടികൾ സ്റ്റേഷനുകൾക്കുള്ളിൽ ആവശ്യത്തിനു സ്ഥലം ലഭിക്കാൻ സഹായിച്ചു.

· വാഹനങ്ങൾ ഒഴിവാക്കൽ: ചേർത്തല സബ് ഡിവിഷനിലെ എല്ലാ വാഹനങ്ങളുടെയും സമഗ്രമായ വിവരസഞ്ചയം സൃഷ്ടിച്ചു. ക്ലെയിം ചെയ്യാത്ത വാഹനങ്ങൾ ലേലം ചെയ്യാനുള്ള പ്രക്രിയ ആരംഭിച്ചു.

· ഡിജിറ്റൽ രൂപാന്തരണം: ചേർത്തല സബ് ഡിവിഷൻ “കടലാസ്‌രഹിതഭരണം/കടലാസിന്റെ ആവശ്യകത കുറഞ്ഞ ഭരണനിർവഹണം” എന്ന നയം സ്വീകരിച്ചു. ഡിജിറ്റൽ സംവിധാനങ്ങൾവഴി കേസ് ഡയറികളും കുറ്റപത്രങ്ങളും സമർപ്പിക്കുന്നതിലൂടെ പ്രതിമാസം 50,000 കടലാസുകൾ ലാഭിക്കാനാകും.

· പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങളുടെ ആയുസ്സു വർധിപ്പിക്കൽ: കനത്ത മഴയിൽനിന്നു കെട്ടിടങ്ങളെ സംരക്ഷിക്കുന്നതിനും അവയുടെ ആയുസ്സു വർധിപ്പിക്കുന്നതിനുമായി ട്രസ് വർക്ക്, വാട്ടർപ്രൂഫിങ്, റീപെയിന്റിങ് തുടങ്ങിയ നടപടികൾ സ്വീകരിച്ചു.

· പ്രവർത്തനാന്തരീക്ഷം മെച്ചപ്പെടുത്തൽ: സ്റ്റേഷനുകളിലെ ജോലി അന്തരീക്ഷവും പൊതുജന ഇടപെടലും മെച്ചപ്പെടുത്തുന്നതിനു ജീവനക്കാർക്കു പ്രത്യേക ഇടങ്ങൾ, മെച്ചപ്പെട്ട വിശ്രമമുറികൾ, വാട്ടർ കൂളറുകൾ, ഇരിപ്പിടങ്ങൾ പോലുള്ള ജനസൗഹൃദ സൗകര്യങ്ങൾ എന്നിവയൊരുക്കി.

നേരത്തെ, തൃശൂർ നഗരത്തിലെ പേരാമംഗലം പൊലീസ് സ്റ്റേഷൻ ഐഎസ്ഒ അംഗീകാരം നേടിയിരുന്നു. ട്രാഫിക് എൻഫോഴ്സ്‌മെന്റ് യൂണിറ്റ്, മണ്ണുത്തി പൊലീസ് സ്റ്റേഷൻ, എസിപി തൃശൂർ ടൗൺ, തൃശൂർ സിറ്റി ജില്ലാ പൊലീസ് ഓഫീസ് എന്നിവയുൾപ്പെടെയുള്ള മറ്റു യൂണിറ്റുകളുടെ അംഗീകാരത്തിനും ഈ വിജയം പ്രചോദനമായി. പൊതു സേവന വിതരണം മെച്ചപ്പെടുത്തുന്നതിനും ഫലപ്രദമായ ക്രമസമാധാനപാലനം ഉറപ്പാക്കുന്നതിനുമായി എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ഈ ക്രമീകരണങ്ങൾ വ്യാപിപ്പിക്കാൻ ചേർത്തല സബ് ഡിവിഷൻ പദ്ധതിയിടുന്നു.

Leave a Reply

spot_img

Related articles

ടി.പി. ചന്ദ്രശേഖരന്‍റെയും കെ.കെ. രമയുടെയും മകൻ ആർ.സി.അഭിനന്ദ് വിവാഹിതനായി

കൊല്ലപ്പെട്ട ആർ.എം.പി.ഐ സ്ഥാപകൻ ടി.പി. ചന്ദ്രശേഖരന്‍റെയും വടകര എം.എല്‍.എ കെ.കെ. രമയുടെയും മകൻ ആർ.സി.അഭിനന്ദ് വിവാഹിതനായി. റിയ ഹരീന്ദ്രന് ആണ് വധു. ചാത്തമംഗലം വട്ടോളി...

കടുവ കടിച്ചു കൊന്ന രാധ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം മിന്നു മണിയുടെ അടുത്ത ബന്ധു

പഞ്ചാരക്കൊല്ലിയില്‍ കടുവ കടിച്ചുകീറി കൊന്ന രാധ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം മിന്നുമണിയുടെ അടുത്ത ബന്ധു.അല്‍പ സമയം മുൻപ് മിന്നുമണി ഇക്കാര്യം സൂചിപ്പിച്ച്‌ ഫേസ്ബുക്കില്‍...

കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവം; കുടുംബത്തിന് 11 ലക്ഷം രൂപ നഷ്ടപരിഹാരം

വയനാട് പഞ്ചാരക്കൊല്ലി പ്രദേശത്ത് കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ കുടുംബത്തിന് 11 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് മന്ത്രി ഒ.ആർ കേളു....

ഗവ. മുഹമ്മദന്‍സ് ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കെട്ടിടം 27ന് ഉദ്ഘാടനം ചെയ്യും

ആലപ്പുഴ ഗവ. മുഹമ്മദന്‍സ് ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി 27 ന് തിങ്കളാഴ്ച്ച രാവിലെ 9.30 ന്...