ഇറാനുമായി വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതായി സ്ഥിരീകരിച്ച് ഇസ്രായേല്‍.12 ദിവസത്തെ യുദ്ധത്തില്‍ രാജ്യം സൈനിക ലക്ഷ്യങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.ഇറാന്റെ ആണവായുധങ്ങളും ബാലിസ്റ്റിക് മിസൈലുകളും ഉള്‍പ്പെടുന്ന ഭീഷണി’ ഇസ്രായേല്‍ നീക്കം ചെയ്തതായി അദ്ദേഹം അറിയിച്ചു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ അച്ചിട്ട വ്യോമപാതകള്‍ വീണ്ടും തുറക്കുകയും വിമാനകമ്ബനികള്‍ സര്‍വ്വീസുകള്‍ പുരനാരാരംഭിക്കുകയും ചെയ്യും.ഇരുപക്ഷവും കരാര്‍ ലംഘിക്കരുതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭ്യര്‍ത്ഥിച്ചു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ട്രംപിന്റെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിച്ചതായി അറിയിച്ചു.
ഇറാന്റെ ആണവായുധവും ബാലിസ്റ്റിക് മിസൈല്‍ ഭീഷണിയും നീക്കം ചെയ്യാനുള്ള ലക്ഷ്യം ഇസ്രായേല്‍ കൈവരിച്ചുവെന്ന് നെതന്യാഹു പറഞ്ഞു. എന്നാല്‍, വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ ശക്തമായ പ്രതികരണം ഉണ്ടാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് മുന്നറിയിപ്പ് നല്കി.യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ നിലവില്‍ വരുന്നതിന് തൊട്ടുമുമ്ബ്, ഇറാന് ഇസ്രായേലിനെതിരെ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കുറഞ്ഞത് നാല് പേര് കൊല്ലപ്പെട്ടിരുന്നു. തെക്കന്‍ ബീര്‍ഷെബയില്‍ നടന്ന മിസൈല്‍ ആക്രമണത്തില്‍ മൂന്ന് പേര് സംഭവസ്ഥലത്തുതന്നെ മരിച്ചതായി ഇസ്രായേല്‍ അറിയിച്ചു. പിന്നീട് നാലാമത്തെ മരണവും സ്ഥിരീകരിച്ചു.ഇതുപുറമെ, രണ്ട് പേര്‍ക്ക് മിതമായ പരിക്കുകള്‍ ഉണ്ടായതായും, ഏകദേശം 20 പേര്‍ക്ക് ചെറിയ പരിക്കുകളും മാനസിക സമ്മര്‍ദ്ദവും അനുഭവപ്പെട്ടതായും റെസ്ക്യൂ സര്‍വീസ് അറിയിച്ചു.

