ഇറാന് തിരിച്ചടിയുമായി ഇസ്രായേല്‍. ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി കൊണ്ടുള്ള വ്യോമാക്രമണമാണ് ശനിയാഴ്ച പുലർച്ചെ നടന്നത്.
ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ ഉഗ്ര സ്ഫോടനങ്ങളുണ്ടായി. ടെഹ്റാന്റെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തും സ്ഫോടനം ഉണ്ടായി. വലിയ രീതിയിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ഒക്ടോബർ ഒന്നിനാണ് ഇസ്രായേലിനെ ലക്ഷ്യമാക്കി ഇറാൻ ഇരുന്നിലേറെ മിസൈലുകള്‍ തൊടുത്തുവിട്ടത്. ഇസ്രായേലിന് നേരെ ഇറാൻ തുടർച്ചയായി നടത്തിയ പരാക്രമങ്ങള്‍ക്ക് പകരമായാണ് ഇറാന്റെ സൈനിക കേന്ദ്രം ആക്രമിച്ചത്. ഇസ്രായേലില്‍ ഇറാൻ നടത്തിയ അപ്രതീക്ഷിത മിസൈല്‍ ആക്രമണത്തില്‍ കാര്യമായ ആളപായം ഉണ്ടായില്ലെങ്കിലും വലിയ രീതിയില്‍ തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രായേല്‍ അന്ന് വ്യക്തമാക്കിയിരുന്നു. അതിനുള്ള മറുപടിയാണ് ഈ അപ്രതീക്ഷിത ആക്രമണം.