റഫയിൽ ആക്രമണം തുടരുന്ന ഇസ്രായേൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഹമാസ്

ഗസ്സ: വീടുകൾ നഷ്ടപ്പെട്ട 14 ലക്ഷത്തോളം മനുഷ്യർ തിങ്ങിപ്പാർക്കുന്ന റഫയിൽ കരയാക്രമണം നടത്താനെത്തുന്ന ഇസ്രായേൽ സേന കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഫലസ്തീൻ വിമോചന സംഘടന ഹമാസ്.

റഫയിലെ കരയാക്രമണം ഇസ്രായേൽ സൈനികർക്ക് ഒരു ‘ഉല്ലാസയാത്ര’ ആയിരിക്കില്ലെന്ന് ഹമാസ് പ്രസ്താവനയിൽ പറഞ്ഞു.

‘റഫയിലെ ഞങ്ങളുടെ മനുഷ്യരെ രക്ഷിക്കാൻ അൽ ഖസ്സാം ബ്രിഗേഡിന്റെ നേതൃത്വത്തിലുള്ള ധീരരായ ചെറുത്തുനിൽപ്പ് പോരാളികൾ പൂർണ്ണമായും സജ്ജരാണ്’ -ഹമാസ് പറഞ്ഞു.

ഇസ്രായേൽ നീക്കം ഗസ്സയിൽ ബന്ദികളായവരുടെ ജീവൻ പരിഗണിക്കാതെയാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

റഫയിൽ കരയാക്രമണം നടത്തുന്നത് ബന്ദിമോചന -വെടിനിർത്തൽ ചർച്ചകളെ അപകടത്തിലാക്കുമെന്ന് ഹമാസ് നേതാവ് ഇസ്സത്ത് അൽ റാഷിഖ് മുന്നറിയിപ്പ് നൽകി.

അതേസമയം, കുട്ടികളും സ്ത്രീകളും വൃദ്ധരുമുൾപ്പെടെ ലക്ഷക്കണക്കിന് നിസ്സഹായരായ സാധാരണക്കാരുടെ ജീവന് ഭീഷണിയാകുന്ന ഇസ്രായേലിന്റെ കരയാക്രമണം തടയാൻ അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.

ഫലസ്തീനികൾക്കായുള്ള യു.എൻ അഭയാർഥി ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എ ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾ റഫ വിട്ടുപോകരുതെന്നും ഹമാസ് ആവശ്യപ്പെട്ടു.

റഫയിൽ അതിരൂക്ഷമായ ആക്രമണം നടത്തുമെന്ന് ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകിയിരുന്നു.

ജനങ്ങൾക്ക് മുന്നറിയിപ്പ് ലഘുലേഖകൾ വിതരണം ചെയ്ത ഇസ്രായേൽ, തിങ്കളാഴ്ച ഒരുലക്ഷം പേരെ ഇവിടെ നിന്ന് ഒഴിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചത്.

അതിനിടെ, റഫയിലെ സൈനിക നീക്കം കൂട്ടക്കുരുതിക്ക് ഇടയാക്കുമെന്ന് നോർവീജിയൻ റെഫ്യൂജി കൗൺസിൽ വക്താവ് ഹാദിദ് അറിയിച്ചു.

കൂട്ടമായി ആളുകൾ മരിച്ചുവീഴുന്നത് ഒഴിവാക്കാനായി ആക്രമണത്തിൽനിന്ന് പിൻമാറാൻ ഇസ്രായേലിനു മേൽ സമ്മർദം ചെലുത്താൻ യു.എസ് അടക്കമുള്ള സഖ്യകക്ഷികളോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

spot_img

Related articles

ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ

ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ.ഇറാൻ ഇടക്കാല നേതൃകൗൺസിലാണ് തീരുമാനം അറിയിച്ചത്.തങ്ങൾക്ക് നേരെ ആക്രമണം ഇനി ഉണ്ടായില്ലെങ്കിൽ അയൽ രാജ്യങ്ങളെ തങ്ങൾ ആക്രമിക്കില്ലെന്ന് ഇറാൻ...

താൽക്കാലികമായി അടച്ച ദുബായ് വിമാനത്താവളം തുറന്നു

പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ താൽക്കാലികമായി അടച്ച ദുബായ് വിമാനത്താവളം തുറന്നു.മിസൈൽ ആക്രമണത്തെ തുടർന്ന് ആണ് വിമാന താവളം താത്കാലികമായി അടച്ചത്. മിസൈൽ അവശിഷ്ടങ്ങൾ...

ഇറാന് മേൽ ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇസ്രായേലും; യുദ്ധം തുടരാൻ യുഎസ് സെനറ്റിന്റെ അനുമതി

ഇറാന് മേൽ ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇസ്രായേലും. തെഹ്‌റാൻ ഉൾപ്പെടെ ഇറാൻ നഗരങ്ങളിൽ വ്യാപക ആക്രമണം തുടരുകയാണ്.യുദ്ധം തുടരാൻ ട്രംപിന് യുഎസ് സെനറ്റിന്റെ അനുമതി...

യുദ്ധം ആഗോള സാമ്പത്തിക മേഖലയെ പിടിച്ചുലയ്ക്കുന്നു

പശ്ചിമേഷ്യയിലെ യുദ്ധം ആഗോള സാമ്പത്തിക മേഖലയെ പിടിച്ചുലയ്ക്കുന്നു.ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ എണ്ണവില കുതിച്ചുയരുകയാണ്.ഈ സാഹചര്യത്തില്‍,...