തിരുവന്തപുരത്ത് ടെക്നോപാർക്ക് ജീവനക്കാരൻ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ.
ഐടി ജീവനക്കാരൻ മരിച്ചനിലയിൽ.
ടെക്നോപാർക്ക് ഐകൺ കമ്പനിയിലെ ജീവനക്കാരനായ നിഖിൽ ആൻ്റണിയെ (30) ആണ് കഴക്കൂട്ടത്തെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
തലയിൽ പ്ലാസ്റ്റിക് കവറിട്ട് കഴുത്തിൽ വയറിംഗ് ടൈ മുറുക്കിയ നിലയിലാണ് മൃതദേഹമുണ്ടായിരുന്നത്.
എറണാകുളം പുത്തൻവേലിക്കര ഇലന്തിക്കര സ്വദേശിയാണ് മരിച്ച നിഖിൽ.
കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു.
ഫോറൻസിക് സംഘം എത്തിയ ശേഷം ഇൻക്വിസ്റ്റ് നടപടികൾ ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചു.