മുനമ്പത്തെ തര്‍ക്കഭൂമി വഖഫ് ഭൂമി തന്നെയെന്ന് സമസ്ത

മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് സമസ്ത; നിലപാട് കടുപ്പിച്ച് ‘സുപ്രഭാത’ത്തില്‍ ലേഖനം.മുഖപത്രമായ സുപ്രഭാതത്തിലെ ‘വഖഫ് ഭൂമി അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് ഉള്ളതല്ല’ എന്ന ലേഖനത്തിലൂടെയാണ് ഭൂമിയിന്മേലുള്ള നിലപാട് സമസ്ത കടുപ്പിച്ചത്.

ചില രാഷ്ട്രീയ നേതാക്കള്‍ എന്തടിസ്ഥാനത്തിലാണ് ഇത് വഖഫ് ഭൂമി അല്ലെന്ന് പ്രഖ്യാപിക്കുന്നത് എന്ന് ലേഖനം ചോദിച്ചുവെക്കുന്നുണ്ട്.

മുസ്ലിം സംഘടനകളുടെ യോഗത്തിലുണ്ടായ തീരുമാനം ആശങ്കയുണ്ടാക്കുന്നതാണെന്നും റിസോര്‍ട്ട് ഉടമകളും മാഫിയകളുമാണ് വഖഫ് സ്വത്ത് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതെന്നും എസ് വൈ എസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറ എഴുതിയ ലേഖനത്തില്‍ പറയുന്നു.

ഇങ്ങനെയെല്ലാമിരിക്കെ മുനമ്പത്തെ കുടികിടപ്പുകാര്‍ നിരപരാധികളാണെന്നും അവര്‍ക്ക് നീതി ലഭിക്കുക തന്നെ വേണമെന്നും ലേഖകന്‍ പറഞ്ഞുവെക്കുന്നുണ്ട്. സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തിന് പിന്നാലെയാണ് മുനമ്പത്ത് അവകാശവാദവുമായി സുപ്രഭാതത്തിലെ ലേഖനം എത്തുന്നത്.

Leave a Reply

spot_img

Related articles

ആലപ്പുഴയിൽ നാളെ അവധി

കനത്ത മഴയേത്തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴ കണ്ടാല്‍ ചുമ്മാതങ്ങ് അവധി തരാന്‍ കഴിയുമോ എന്ന് ചൂണ്ടിക്കാട്ടി...

കുവൈത്തില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്വിവരം ലഭിച്ചതിനെ തുടർന്ന് അല്‍-ഖുറൈൻ, അല്‍-ബൈറഖ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ്...

അതിതീവ്രമഴ, അതീവ ശ്രദ്ധ വേണമെന്ന് കെ.എസ്.ഇ.ബി

തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ വൈദ്യുതി അപകടങ്ങളില്‍‍- പ്പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

താമരക്കുളം കൊട്ടക്കാശ്ശേരി ചിറമൂല വടക്കേതില്‍ അനൂപി( 24 ) നെ യാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാനിയമവും പോക്സോ...