വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും.
എന്നാൽ ഇത് എങ്ങനെ എന്നൊന്നും വലിയ ധാരണകളില്ല എന്നതാണ് സത്യം.
എന്നാൽ വണ്ണം കുറയ്ക്കാൻ നന്നായി ഉറങ്ങിയാൽ മതി എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?. എന്നാൽ ഇനി വിശ്വസിച്ചോളൂ.
അമിതവണ്ണം കുറയ്ക്കാൻ ഉറങ്ങുന്നത് നല്ലതാണ്.
ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നല്ല ഉറക്കം അനിവാര്യമാണ്.
ശരിയായ രീതിയിലുള്ള ഉറക്കശൈലി തുടർന്നാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും.
ഉറക്കക്കുറവ് മൂലം ശരീരഭാരം കൂടുക, അമിത വണ്ണം തുടങ്ങി നിരവധി ബുദ്ധിമുട്ടകള്‍ അനുഭവപ്പെടാം.
ഉറക്കം കുറയുന്നത് ശരീരഭാരം വര്‍ദ്ധിക്കുന്നതും തമ്മില്‍ ബന്ധമുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ടിനി നന്നായി ഉറങ്ങിക്കോളൂ.