നിങ്ങടെകാര്യം വരുമ്പോള്‍ ചൂടുണ്ടല്ലേ…’; സദസ്സില്‍നിന്നുള്ള കൈയ്യടിക്ക് മുഖ്യമന്ത്രിയുടെ കമന്റ്

ബിജെപി സംസ്ഥാനത്ത് മേല്‍ക്കൈ നേടിയാലുള്ള ഭവിഷ്യത്തുകളെക്കുറിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ അരമണിക്കൂറോളം പ്രസംഗിച്ചപ്പോള്‍ സദസ്സ് നിശ്ശബ്ദമായിരുന്നു.അവസാനം കെഎസ്‌ഇബിയുടെ കാര്യം പറഞ്ഞതോടെ കൈയ്യടി. അപ്പോള്‍ മുഖ്യമന്ത്രിയുടെ സ്വരം മാറി: “നിങ്ങടെ കാര്യം വരുമ്പോള്‍ നിങ്ങള്‍ക്ക് ചൂടുണ്ടല്ലേ… ഇതേവരെ പറഞ്ഞത് ഇതിനേക്കാളൊക്കെ ഏറെ പ്രാധാന്യമുള്ള കാര്യമാണ്”-പിണറായി വിജയൻ പറഞ്ഞു.കെഎസ്‌ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാനസമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങായിരുന്നു വേദി. അടുത്ത നിയമസഭാതിരഞ്ഞെടുപ്പില്‍ ബിജെപി ഭൂരിപക്ഷം നേടുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ വെല്ലുവിളിയോട് പ്രതികരിച്ചപ്പോഴാണ് സദസ്സ് നിശ്ശബ്ദമായി കേട്ടിരുന്നത്.അവസാനം; “കെഎസ്‌ഇബിയെ സ്വകാര്യവത്കരണത്തിലേക്ക് എത്തിക്കുന്നതിനുള്ള പലവിധത്തിലുള്ള സമ്മർദങ്ങളാണ് വരുന്നത്. ആ സമ്മർദങ്ങള്‍ക്ക് വഴങ്ങാതിരിക്കാൻ കാരണം ഇവിടെ ഇടതുപക്ഷസർക്കാരാണ് ഉള്ളത്, ഇടതുപക്ഷത്തിന് കൃത്യമായ നിലപാട് ഉള്ളത് കൊണ്ടാണ്…”-ഇതുപറഞ്ഞ് തീർന്നതോടെ കൈയടി ഉയർന്നു. ഇതോടെ മുഖ്യമന്ത്രി ഇതുകൂടി പറഞ്ഞുവെച്ചു,. “നാടാകെ തകരുമ്പോള്‍ കെഎസ്‌ഇബി അവിടെ നില്‍ക്കില്ല. ഈ ധാരണയോടെ കാര്യങ്ങളെ കാണാൻ തയ്യാറാകണം.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...