ജെ ബേബി മാർച്ച് 8 ന് തിയേറ്ററുകളിൽ

ഉർവശി നായികയാകുന്ന കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം ‘ജെ ബേബി’ മാർച്ച് 8 ന് തിയേറ്ററുകളിലേക്ക്.

പാ രഞ്ജിത്തിന്റെ നിർമ്മാണത്തിൽ നടി ഉർവശി, ദിനേശ്, മാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന “ജെ ബേബി” മാർച്ച് 8ന് വനിതാ ദിനത്തിൽ തിയേറ്ററുകളിലേക്കെത്തും. ഉർവശിയുടെ ഗംഭീര അഭിനയ പ്രകടനം കൊണ്ട് ശ്രേദ്ധേയമാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്ലറും ടീസറും ഗാനങ്ങളും.

പാ.രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസ് ഇതുവരെ നിർമിച്ച സിനിമകൾ ഒക്കെയും സാമൂഹിക സങ്കൽപ്പങ്ങൾ ഉൾക്കൊള്ളുന്ന സിനിമകളായാണ് പുറത്തു വന്നിരിക്കുന്നത്‌.കുടുംബ ബന്ധങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രമാണ് ‘ജെ ബേബി’.

ജെ ബേബി എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനം ചെന്നൈയിൽ സിനിമാ പ്രവർത്തകർക്കായി നടത്തിയിരുന്നു.സിനിമ കണ്ടവരെല്ലാം, അഭിനേതാക്കളെയും അണിയറപ്രവർത്തകരേയും നിർമ്മാതാക്കളെയും അഭിനന്ദിച്ചിരുന്നു.

പ്രേക്ഷകനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ് “ജെ ബേബി”. സിനിമ കാണാൻ തിയേറ്ററിൽ വരുന്നവർ നിർബന്ധമായും അമ്മമാരെയും കൂടെ കൂട്ടണം.

അതുപോലെ എല്ലാത്തരം പ്രേക്ഷകർക്കും വേണ്ടി ഞങ്ങൾ ഒരുക്കിയ സിനിമയാണിതെന്ന് സംവിധായകൻ സുരേഷ് മാരി പറയുന്നു. ശക്തി ഫിലിം ഫാക്ടറിയാണ് ‘ജെ ബേബി’ റിലീസ് ചെയ്യുന്നത്. പി ആർ ഓ പ്രതീഷ് ശേഖർ.

Leave a Reply

spot_img

Related articles

നടൻ രവികുമാര്‍ അന്തരിച്ചു

മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. തൃശൂർ സ്വദേശിയാണ് .നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി...

ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു

ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു. 87 വയസ്സായിരുന്നു.മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ദേശഭക്തി...

എമ്പുരാൻ വിവാദത്തില്‍ പ്രതികരിച്ച്‌ ആസിഫ് അലി

എമ്പുരാൻ വിവാദത്തില്‍ പ്രതികരിച്ച്‌ ചലച്ചിത്ര താരം ആസിഫ് അലി. സിനിമയെ സിനിമയായി കാണണം. സമൂഹമാധ്യങ്ങളുടെ അതിപ്രസരം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.മൂന്നുമണിക്കൂർ സിനിമ എന്റർടൈൻമെന്റ് എന്ന...

എമ്പുരാൻ വ്യാജ പതിപ്പ്; നിരീക്ഷണം ശക്തമാക്കി സൈബർ പൊലീസ്

എമ്പുരാൻ വ്യാജ പതിപ്പില്‍ നിരീക്ഷണം ശക്തമാക്കി സൈബർ പൊലീസ്. വെബ് സൈറ്റുകളില്‍ നിന്ന് വ്യാജപതിപ്പ് പൊലീസ് നീക്കം ചെയ്തു. ഡൗണ്‍ലോഡ് ചെയ്താലും നടപടിയെന്ന് പൊലീസ്...