ജമ്മുകാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പ്; തോല്‍വി സമ്മതിച്ച്‌ പിഡിപി സ്ഥാനാർഥി ഇല്‍ത്തിജ മുഫ്തി

ജമ്മുകാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തോല്‍വി സമ്മതിച്ച്‌ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകളും പിഡിപി സ്ഥാനാർഥിയുമായ ഇല്‍ത്തിജ മുഫ്തി.ഫലം പകുതി റൗണ്ട് പിന്നിടുമ്ബോഴും ഇല്‍ത്തിജ മുഫ്തി പിന്നിലാണ്.

ജനവിധി എന്തായാലും അംഗീകരിക്കുന്നുവെന്ന് ഇല്‍ത്തിജ മുഫ്തി പറഞ്ഞു. സാമൂഹ്യ മാധ്യമമായ എക്സിലാണ് തോല്‍വി അംഗീകരിക്കുന്നുവെന്ന സൂചനയുമായി ഇല്‍ത്തിജയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ബിജ്ബിഹേര മണ്ഡലത്തിലാണ് ഇല്‍ത്തിജ മുഫ്തി മത്സരിച്ചത്. നാഷണല്‍ കോണ്‍ഫറൻസിന്‍റെ (എൻസി) ബഷീർ അഹമ്മദ് ഷാ വീരിയാണ് ഈ മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നത്.

ജനവിധി അംഗീകരിക്കുന്നു. ബിജ്‌ബിഹേരയിലെ എല്ലാവരില്‍ നിന്നും എനിക്ക് ലഭിച്ച സ്നേഹവും വാത്സല്യവും എപ്പോഴും തന്നോടൊപ്പം ഉണ്ടായിരിക്കും. പ്രതിസന്ധി നിറഞ്ഞ പ്രചാരണങ്ങള്‍ക്കിടയിലും തനിക്കൊപ്പം നില കൊണ്ട പിഡിപി പ്രവർത്തകരോട് നന്ദി പറയുന്നുവെന്നും ഇല്‍ത്തിജ പറഞ്ഞു.

Leave a Reply

spot_img

Related articles

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ചും പ്രാഥമിക...

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്.ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി...

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എൻ ഡി എ സഖ്യം വിട്ടു

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ എൽ ജെ പി) എൻ ഡി എ...

കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി

കെ കെ രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കയുടെ നേതൃത്വത്തിൽ നടന്ന ജില്ലാ കമ്മിറ്റിയോഗത്തിലാന് തീരുമാനം.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി...