രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു കാഷ്മീരിന് കിരീടം.ഹുബള്ളിയിൽ നടന്ന ആവേശകരമായ ഫൈനലിൽ കർണാടകയെ സമനിലയിൽ തളച്ചാണ് ജമ്മു കി രീടം നേടിയത്. ഒന്നാം ഇന്നിംഗ്സിലെ നിർണായക ലീഡാണ് ജമ്മു കാഷ്മീരിനെ ചാമ്പ്യൻമാരാക്കിയത്.സ്കോർ: ജമ്മു കാഷ്മീർ: 584, 342/4 കർണാടക: 293. ഒന്നാം ഇന്നിംഗ്സിൽ ജമ്മു ഉയർത്തിയ 584 റൺസിന് മറുപടി പറഞ്ഞ കർണാടക 293 റൺസിന് എല്ലാവരും പുറ ത്തായിരുന്നു. ഇതോടെ 291 റൺസിൻ്റെ നിർണായക ലീഡ് കരസ്ഥമാക്കി യിരുന്നു.

