ജാൻവി കപൂർ ശസ്ത്രക്രിയയിൽ നിന്ന് രക്ഷപ്പെട്ടത് വെറും തലനാരിഴക്ക്

ജാൻവി കപൂർ ശസ്ത്രക്രിയയിൽ നിന്ന് രക്ഷപ്പെട്ടത് വെറും തലനാരിഴയുടെ വ്യത്യാസത്തിൽ എന്ന് വെളിപ്പെടുത്തി മിസ്റ്റർ ആൻഡ് മിസ്സിസ് മാഹിയുടെ സംവിധായകൻ ശരൺ ഷർമ.

2024 – ൽ ശരൺ ഷർമ്മ സംവിധാനം ചെയ്ത്, സീ സ്റ്റുഡിയോസും ധർമ്മ പ്രൊഡക്ഷനും ചേർന്നൊരുക്കിയ ഒരു സ്പോർട്സ്-ഡ്രാമ ചിത്രമായിരുന്നു മിസ്റ്റർ ആൻഡ് മിസ്സിസ് മാഹി. ചിത്രം 2021 നവംബറിൽ പ്രഖ്യാപിച്ചു. തുടർന്ന് ചിത്രീകരിച്ചത് 2022 മെയ് മുതൽ 2023 മെയ് വരെയാണ്. അതിനുശേഷം പുറത്തിറങ്ങിയത് 2024 മെയ് 31ന് ആയിരുന്നു.
ചിത്രത്തിൽ രാജ്കുമാർ റാവുവും ജാൻവി കപൂർ ആണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. വെറും 11 ദിവസത്തിനകം 30 കോടി കളക്ഷനോടെ ചിത്രം ബോക്സ് ഓഫീസ് ഹിറ്റായി മാറുകയായിരുന്നു.

മിസ്റ്റർ ആൻഡ് മിസ്സിസ് മാഹിയിൽ മഹിമ എന്ന വേഷം കൈകാര്യം ചെയ്ത ജാൻവി കപൂറും മഹേന്ദ്ര എന്ന ക്യാരക്ടറായി അഭിനയിച്ച രാജകുമാർ റാവുവിനെയും പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചു.

തൻ്റെ രണ്ടാമത്തെ ചിത്രം ആയ മിസ്റ്റർ ആൻഡ് മിസ്സിസ് മാഹി പുറത്തിറങ്ങിയതോടുകൂടി ശരൺ ഷർമ എന്ന സംവിധായകൻ ബോളിവുഡിലെ തന്നെ മികച്ച സംവിധായകരിൽ ഒരാളായി ഇൻഡസ്ട്രിയിൽ സ്ഥാനമുറപ്പിച്ചു.

ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടയിൽ തനിക്ക് ഉണ്ടായ പരിക്കിനെ കുറിച്ച് ജാൻവി കപൂർ സംവിധായകനോട് പങ്കുവയ്ക്കുകയുണ്ടായി.

തൻ്റെ രണ്ട് കൈകൾക്കും അപകടം സംഭവിച്ച അവസരത്തിൽ ജാൻവി “ഷോലൈ” എന്ന ചിത്രത്തിലെ സഞ്ജീവ് കുമാർ ചെയ്ത ‘ഠാകുർ ‘ എന്ന കഥാപാത്രത്തിനോടാണ് തന്നെ സ്വയം ഉപമിച്ചത്.

ETimes ൻ്റെ ഒരു എക്സ്ക്ലൂസീവ് ഇന്റർവ്യൂവിൽ സംവിധായകൻ ഈ സംഭവത്തെക്കുറിച്ച് പറഞ്ഞു. ജാൻവി കപൂർ അപകടം നേരിട്ടതിനെ തുടർന്ന് തന്നോട് അതു പറയാൻ ഒടിയെത്തി. ഈ സമയം അദ്ദേഹം തിരക്കിലായിരുന്നു. അപകടത്തെ തുടർന്നുണ്ടായ സംഭവ ങ്ങളും ജാൻവി പറഞ്ഞെങ്കിലും അദ്ദേഹം ജാൻവി കപൂറിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. “സച്ചിൻ ടെണ്ടുൽക്കർ വേൾഡ് കപ്പിന് വേണ്ടി കളിച്ചത് അദ്ദേഹത്തിനുണ്ടായ ബാക്ക് പെയിൻ സഹിച്ചു കൊണ്ടാണ്”. എന്നു പറഞ്ഞ് അദ്ദേഹം ആഘാതത്തിൽ നിന്ന് നടിയെ പുറത്തു കൊണ്ടു വരാൻ ശ്രമിച്ചു.

ജാൻവിയാണെങ്കിൽ വിഷമിക്കുവാനും കരയുവാനും തുടങ്ങി. അപ്പോഴാണ് സംവിധായകൻ കാര്യത്തെ കൂടുതൽ ഗൗരവമായി എടുത്തത്.
പിന്നെ ഒട്ടും താമസിച്ചില്ല. ജാൻവിയെ എംആർഐ സ്കാനിങ്ങിന് വിധേയമാക്കുകയായിരുന്നു. ജാൻവിയെ കംഫർട്ട് സോണിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തി.

ഈ സിനിമയിൽ തനിക്ക് ലഭിച്ച ക്യാരക്ടറിൻ്റെ ഭാഗമായി, പരിചിതമല്ലാത്ത ഒരു സ്പോർട്ട് കാഴ്ച വയ്ക്കേണ്ടതായി വന്നു എന്നുള്ളതാണ് അപകടം സംഭവിക്കാനുള്ള കാരണമായി ജാൻവി വിശദീകരിച്ചത്.

തുടർന്ന് ഷൂട്ടിംഗ് നീട്ടി വയ്ക്കേണ്ടതായും വന്നു എന്ന് സംവിധായകൻ വ്യക്തമാക്കി.

ജാൻവി കൺസൾട്ട് ചെയ്ത എക്സ്പെർട്ടുകൾ ആയ ഡോക്ടർമാർ പറഞ്ഞത് ഇപ്രകാരമായിരുന്നു.. “അപകടം ഒരല്പം കൂടി കാഠിന്യമേറിയതായിരുന്നുവെങ്കിൽ നടിക്ക് ഒരു ശസ്ത്രക്രിയ തന്നെ അഭീമുഖീകരിക്കേണ്ടി വരുമായിരുന്നു. സിനിമയുടെ ഷൂട്ടിംഗ് തന്നെ നിർത്തി വയ്ക്കേണ്ടതായിയും വന്നേനെ”.

ഇതിനെ തുടർന്ന് സിനിമയിൽ പരാമർശിച്ചിട്ടുള്ളതായ സ്പോർട്ട് അവതരിപ്പിക്കേണ്ട ഷോട്ടുകൾ പൂർണ്ണമായും മാറ്റിവെച്ചു. 3 മാസത്തേക്ക് ക്രമപ്പെടുത്തിയിരുന്ന ഷൂട്ട് 9 മാസമായി നീളുകയും ചെയ്തു.

നടിക്ക് ചെയ്യാൻ സാധിക്കുന്നത് മാത്രമാണ് ഓരോ ദിവസവും ഷൂട്ട് ചെയ്തിരുന്നതെന്നും സംവിധായകൻ പറഞ്ഞു.
സംവിധായകൻ ആയ ശരൺ ഷർമ, ഈ സിനിമ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതിൽ ദൈവത്തോടും അതോടൊപ്പം തന്നെ സപ്പോർട്ട് ചെയ്ത എല്ലാവരോടും നന്ദി പ്രകടിപ്പിച്ചു. ഇത് പൂർത്തിയാക്കാൻ പറ്റിയത് ഒരു അത്ഭുതമായി താൻ കാണുന്നു എന്നും അദ്ദേഹം ഇൻറർവ്യൂവിൽ സൂചിപ്പിച്ചു.

Leave a Reply

spot_img

Related articles

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണ മരിച്ച നിലയില്‍

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണയെ (30) മരിച്ച നിലയില്‍ കണ്ടെത്തി.ഹെെദരാബാദില്‍ വെച്ചാണ് മരണം. ഹാസൻ സ്വദേശിനിയാണ്. കന്നഡ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ...

സിനിമ നിര്‍മ്മാതാവ് മനു പത്മനാഭന്‍ നായര്‍ അന്തരിച്ചു

ഐടി വിദഗ്‌ധനും ചലച്ചിത്ര നിർമാതാവുമായ കോട്ടയം ആനിക്കാട് പാണ്ടിപ്പള്ളിൽ (ബിത്ര) പി.മനു (51) അന്തരിച്ചു. സംസ്കാരം പിന്നീട്. പത്മനാഭന്റെയും ജാൻവിഅമ്മയുടെയും മകനാണ്. വെ ള്ളം,...

ബിഗ് ബഡ്ജറ്റ് ചിത്രം ‘സുമതി വളവ്’ ചിത്രീകരണം പാലക്കാട് ആരംഭിച്ചു

ബിഗ് ബഡ്ജറ്റ് ചിത്രം സുമതി വളവിലൂടെ മലയാള സിനിമാ പ്രൊഡക്ഷൻ രംഗത്തേക്ക് ചുവടുവച്ച് തിങ്ക് സ്റ്റുഡിയോസ്. മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം സംവിധായകൻ...

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ‘പടക്കളം’ പൂർത്തിയായി

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു , വിജയ് സുബ്രഹ്മണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ...