ജസ്നയുടെ തിരോധാന കേസ് ; തുടരന്വേഷണ ഹര്‍ജിയില്‍ ഇന്ന് കോടതി വിധി പറയും

ജസ്നയുടെ തിരോധാന കേസിലെ തുടരന്വേഷണ ഹര്‍ജിയില്‍ ഇന്ന് തിരുവനന്തപുരം സിജെഎം കോടതി വിധി പറയും.

സിബിഐ അന്വേഷണത്തിലെ കാര്യക്ഷമത ചോദ്യം ചെയ്തു ജസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് വിധി പറയുന്നത്.

വീട്ടില്‍ നിന്ന് തെളിവുകള്‍ കണ്ടെടുത്ത പോലീസ് ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്തില്ലെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചിരുന്നു.

സാധ്യമായ എല്ലാ അന്വേഷണവും നടത്തിയെന്നായിരുന്നു സിബിഐയുടെ മറുപടി.

കോടതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഇന്‍സ്‌പെക്ടര്‍ നിപുല്‍ ശങ്കര്‍ കോടതിയില്‍
കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ നേരിട്ടു ഹാജരായി.

രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ലെന്നും ജെസ്‌ന ഗര്‍ഭിണി അല്ലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചിരുന്നു.

Leave a Reply

spot_img

Related articles

പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം തകർത്ത് മോഷണം: പ്രതി പിടിയിൽ

ആലപ്പുഴ ബീച്ചിൽ നഗരസഭ പണിത പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം ഉദ്ഘാടനത്തിന് മുമ്പ് തകർത്ത് മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് കൊച്ചുതോപ്പിൽ ടി...

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കൊല്ലം പുത്തൂര്‍ വല്ലഭന്‍കരയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു.എസ്‌എന്‍ പുരം സ്വദേശിനിയായ ശാരുവാണ് കൊല്ലപ്പെട്ടത്. യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ലാലുമോന്‍ ആത്മഹത്യ ചെയ്തു....

കഞ്ചാവുമായി യുവാവ് പിടിയിൽ

കായംകുളം വള്ളികുന്നത്ത് ഏഴ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.കാഞ്ഞിരംത്തുമൂട് മേലാത്തറ കോളനിയിൽ കഞ്ചാവ് വിൽപ്പന നടത്തിയ വള്ളികുന്നം കടുവിനാൽ സുമേഷ് ഭവനത്തിൽ സുമേഷ്കുമാറിനെ(47) ആണ്...

ആലുവയിൽ ജിം ട്രെയിനർ വെട്ടേറ്റ് മരിച്ചു

ആലുവയിൽ ജിം ട്രെയിനറെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചുണങ്ങംവേലി കെ പി ജിമ്മിലെ ട്രെയിനർ സാബിത്ത് (35) ആണ് കൊല്ലപ്പെട്ടത്. വി കെ സി...