ഞാവൽ പഴത്തിൻ്റെ ആരോഗ്യഗുണങ്ങൾ

ജീവകം എ, സി എന്നിവയടങ്ങിയിട്ടുള്ള ഞാവൽപ്പഴം പ്രമേഹ രോഗികൾക്കു കഴിക്കാവുന്ന ഏറ്റവും മികച്ച പഴമാണ്.

പണ്ടു കാലങ്ങളില്‍ ഞാവലിന്‍റെ ഇല ഉണക്കിപൊടിച്ച് പല്‍പ്പൊടിയായി ഉപയോഗിക്കാറുണ്ടായിരുന്നു. മോണയില്‍ നിന്ന് രക്തം വരുന്നത് തടയാനായിരുന്നു ഇത് .

നാഗപ്പഴമെന്നും അറിയപ്പെടുന്ന ഞാവല്‍പ്പഴത്തിന്‍റെ ഗുണങ്ങളെന്തൊക്കെയാണെന്ന് നോക്കാം.

ഞാവല്‍പ്പഴത്തിലെ ജീവകം സി എ എന്നിവ നേത്രാരോഗ്യത്തിന് വളരെ നല്ലതാണ്.

ചർമ്മത്തിൻ്റെ പുതുമ നിലനിറുത്തുവാനും മുഖക്കുരുവിനെ ചെറുക്കാനും സഹായിക്കുന്നു.

രക്തസമ്മർദം നിയന്ത്രിക്കാനും ഹൃദ്രോഗം, പക്ഷാഘാതം എന്നിവയെ പ്രതിരോധിക്കാനും സഹായിക്കുന്നു.

ഞാവലിന്റെ തണ്ട് കഷായമാക്കി വായിൽ കവിൾ കൊണ്ടാൽ വായ്പ്പുണ്ണ് അകറ്റാം.ഞാവലിന്റെ ഇല ചവച്ചരച്ചു കഴിക്കുന്നത് ദഹനക്കേട് പരിഹരിക്കും.

കരളിന്‍റെ ആരോഗ്യത്തിനും ഞാവല്‍പ്പഴം ഗുണം ചെയ്യും. വിവിധ അണുബാധകളെ ചെറുക്കാന്‍ ഞാവല്‍പ്പഴം ദിവസേന കഴിക്കുന്നത് നല്ലതാണ്.

രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. പൈല്‍സ് രോഗത്തെ പ്രതിരോധിക്കാനും ഞാവല്‍പ്പഴം സഹായിക്കും.

യൗവ്വനം നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന ആന്‍റി ഏജിങ് ഏജന്‍റുകള്‍ ഞാവല്‍പ്പഴത്തില്‍ സുലഭമാണ്.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....