ജയരാജന്‍റെ ആത്മകഥാ വിവാദം വീണ്ടും ചർച്ചയാക്കുന്ന മാധ്യമങ്ങളുടെ സമീപനം സദുദ്ദേശ്യപരമല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനർ ടി.പി.രാമകൃഷ്ണൻ. പാലക്കാട്ടെയും ചേലക്കരയിലെയും എല്‍ഡിഎഫ് മുന്നേറ്റം തടയുകയാണ് ഇതിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇ.പിയുടെ പ്രതികരണത്തോടെ വിവാദം അവസാനിക്കണമായിരുന്നു. ഇ.പി പറയാത്ത കാര്യങ്ങള്‍ ബുക്കിലുണ്ട് എന്ന് പറയുന്നത് വലിയ ഗൂഢാലോചനയുടെ ഭാഗമാണ്. പ്രകാശനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദീകരിക്കേണ്ടത് അദ്ദേഹമാണെന്നും ടി.പി. രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
ഇ.പി മനഃപൂർവം പ്രചാരവേല സൃഷ്ടിക്കില്ല. അദ്ദേഹം പറയുന്നതാണോ പ്രസാദകർ പറയുന്നതാണോ വിശ്വസിക്കാൻ കഴിയുക എന്നത് പരിശോധനയില്‍ മാത്രമാണ് വ്യക്തമാകുക. ആത്മകഥയ്ക്ക് ആരും എതിരല്ല. പാർട്ടി തീരുമാനം ആലോചിച്ച ശേഷം വ്യക്തമാക്കുമെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.