ജെ.സി.ഐ ഔട്ട്സ്റ്റാന്റിംഗ് യങ് ഇന്ത്യൻ അവാർഡ് ചാണ്ടി ഉമ്മൻ എം.എൽ.എ യ്ക്ക്

ജൂനിയർ ചേംബർ ഓഫ് ഇന്ത്യയുടെ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്സൺ ഇന്ത്യൻ പുരസ്ക്കാരത്തിനായി പൊളിറ്റിക്കൽ / ലീഗൽ / ഗവൺമെന്റ് അഫയേഴ്സ് കാറ്റഗറിയിൽ (ദേശീയതലം) അഡ്വ.ചാണ്ടി ഉമ്മൻ എം.എൽ.എയെ തെരഞ്ഞെടുത്തു. പുതുപ്പള്ളി എം.എൽ.എ എന്ന നിലയിലും രാഷ്ട്രീയത്തിലുപരിയായി ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ എന്ന സംഘടനയിലൂടെ നടത്തുന്ന ജനോപകാരപ്രദമായ വിവിധ സാമൂഹിക – സാംസ്കാരിക – ജീവകാരുണ്യ പ്രവർത്തനങ്ങളെയും കായിക മേഖലയുടെയും വിദ്യാഭ്യാസ മേഖലയുടെയും ഉന്നമനത്തിനായി ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളെ യുഗം അതോടൊപ്പം സാർവ്വദേശീയ ശ്രദ്ധ ആകർഷിക്കപ്പെട്ടതും ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ വത്തിക്കാനിൽ വച്ച് നടത്തപ്പെട്ടതുമായ സർവ്വമത സമ്മേളനത്തിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച ജനറൽ കൺവീനർ എന്ന നിലയിലും നടത്തിയ സ്തുത്യർഹ സേവനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ അവാർഡിനായി ചാണ്ടി ഉമ്മൻ എം.എൽ.എ യെ തിരഞ്ഞെടുത്തതെന്ന് ജെ.സി.ഐ നാഷണൽ പ്രസിഡന്റ് ജെഎഫ്.എസ് അഡ്വ: സി.ആർ.രാകേഷ് ശർമ്മ അറിയിച്ചു. ജെസിഐ ഇന്ത്യയുടെ ചിങ്ങവനം ഘടകമാണ് അഡ്വ.ചാണ്ടി ഉമ്മനെ നോമിനേറ്റ് ചെയ്തത്. നാളെ (27/12/24) ഹൈദ്രാബാദിൽ വച്ച് നടക്കുന്ന കൺവെൻഷനിൽ വച്ച് തെലുങ്കാന മുഖ്യമന്ത്രി ശ്രീ.രേവന്ദ് റെഡ്ഢി അവാർഡ് സമ്മാനിക്കും .

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...