ഇന്ത്യയിൽ സ്ഥിരതാമസം ആയിട്ട് 21 വർഷങ്ങൾ; കാരണം വ്യക്തമാക്കി ഫ്രഞ്ചുകാരൻ

ജീൻ ബാപ്റ്റിസ്റ്റ് എന്ന ഫ്രഞ്ചുകാരനാണ് കഴിഞ്ഞ 21 വർഷങ്ങൾക്കു മുൻപ് ഇന്ത്യയിലേക്ക് താമസം മാറ്റിയത്. അയാൾ ഫ്രാൻസ് വിട്ട് മുംബൈയിലേക്ക് താമസം മാറ്റാൻ എടുത്ത തീരുമാനത്തിൻ്റെ കാരണവും വിശദീകരിക്കുന്നു.

ഇന്ത്യയിൽ നിന്ന് ആളുകൾ സാധാരണ യൂറോപ്പിലേക്കും യു.എസ്സിലേക്കും ഒക്കെ പോകുന്നത് സാധാരണമാണ്. എന്നാൽ അതിനു വിപരീതമായി പുറം രാജ്യത്തുനിന്ന് ഒരാൾ ഇന്ത്യയിലേക്ക് താമസം മാറ്റുന്നത് ആരുമധികം കേട്ടിട്ടുണ്ടാവില്ല.

ദീർഘനാളായി മുംബൈയിൽ താമസമാക്കിയ ഇദ്ദേഹം എങ്ങനെയാണ് ഇന്ത്യ അദ്ദേഹത്തെ ആകർഷിച്ചത് എന്നതിൻ്റെ കാരണം തൻ്റെ ഒരു യൂട്യൂബ് വീഡിയോയിലൂടെ വ്യക്തമാക്കി.

എങ്ങനെയാണ് അദ്ദേഹം ഇന്ത്യക്കാരുമായി പരിചയം സ്ഥാപിച്ചത് എന്നും എങ്ങനെയാണ് ഇവിടം അദ്ദേഹത്തെ സന്തോഷവാനാക്കുന്നതെന്നതിനെ കുറിച്ചും പറഞ്ഞു.

മുംബൈയോടുള്ള തൻ്റെ സ്നേഹത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ, “ഇന്ത്യക്കാർ വളരെ നല്ലവരാണ്. ഇവിടെ നിങ്ങൾക്ക് ഒരിക്കലും ഏകാന്തത അനുഭവപ്പെടുകയില്ല. ഇവർക്ക് വിദേശികളെ പോലെ ഈഗോ ഇല്ല. കുറച്ചുനാളുകൾക്കുള്ളിൽ തന്നെ അടുപ്പമാകും”.

ഫ്രാൻസും ഇന്ത്യയും തമ്മിൽ അനേകം സാമൂഹികവും സാംസ്കാരികവുമായ സാമ്യങ്ങളുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. രണ്ടു കൂട്ടരും കുടുംബബന്ധങ്ങളെ വിലമതിക്കുന്നവരും തങ്ങളുടെ പാരമ്പര്യത്തിന് മൂല്യം നൽകുന്നവരുമാണ്.
അതോടൊപ്പം തന്നെ കലാസൃഷ്ടികൾക്കും, പാചകരീതികൾക്കും അവർ ഒരേ പോലെ പ്രാധാന്യം നൽകുന്നു. ഇതാണ് ഫ്രാൻസിൽ നിന്ന് ഇന്ത്യയിലേക്ക് താമസം മാറിയപ്പോൾ തനിക്ക് അധികം ബുദ്ധിമുട്ട് അനുഭവപ്പെടാത്തതിൻ്റെ കാരണം.

പരസ്പരം മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് വളരെ അനിവാര്യമാണ്. ബന്ധം ഊഷ്മളമാക്കുവാൻ ഇന്ത്യൻ സംസ്കാരത്തോടുള്ള പ്രിയം വളരെയധികം സഹായിച്ചിരുന്നു. പരിപാടികളിൽ പങ്കെടുക്കുകയും ഭാഷ പഠിക്കുകയും രാജ്യത്തിൻ്റെ വിവിധ പാരമ്പര്യങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നതാണ് ഇവിടെ സുഹൃത്തുക്കളെ സൃഷ്ടിക്കാനുള്ള മാർഗ്ഗം.

അദ്ദേഹം ഇന്ത്യയെ ഇത്രയധികം സ്നേഹിക്കുവാനുള്ള മറ്റൊരു കാരണം ഇവിടെ അദ്ദേഹത്തിന് കിട്ടുന്ന സമാധാനമാണ്. പ്രശ്നങ്ങൾക്കിടയിലും സന്തോഷം കണ്ടെത്തുവാൻ അദ്ദേഹത്തിന് ഇവിടെ സാധിക്കുന്നുണ്ടായിരുന്നു. നഗരങ്ങളുടെയും അതുപോലെ തന്നെ ഗ്രാമങ്ങളുടെയും ഭംഗി അദ്ദേഹത്തെ ഒരുപോലെ ആകർഷിച്ചിരുന്നു.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...