ചൂട്ടുവേലി ജംക്ഷനിൽ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് വഴിയരികിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ഇടിച്ചുകയറി

കോട്ടയത്ത് എംസി റോഡിൽ ചൂട്ടുവേലി ജംക്ഷനിൽ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് വഴിയരികിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ഇടിച്ചുകയറി.ബസ് കാത്തു നിന്നിരുന്ന മുത്തശ്ശിക്കും കൊച്ചുമകൾക്കും പരുക്ക്.സമീപം പാർക്ക് ചെയ്തിരുന്ന 2 സ്‌കൂട്ടറുകൾ പൂർണമായി തകർന്നു.പേരൂർ പള്ളിവാതുക്കൽ ഉഷ വിമൽ (56), കൊച്ചുമകൾ അശ്വിക കിഷോർ (5 വയസ്സ്) എന്നിവർക്കാണ് പരുക്കേറ്റത്.പേരൂർ സെന്റ് സെബാസ്റ്റ്യൻ പബ്ലിക് സ്‌കൂളിലെ യുകെജി വിദ്യാർഥിയാണ് അശ്വിക.
ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശ്വികയുടെ വലതുകാലിന് ഒടിവും ഇടത്തെ കാലിനു ഗുരുതര പരുക്കുമുണ്ട്. അശ്വികയ്ക്ക് ഇന്നലെ രാത്രി തന്നെ അടിയന്തര ശസ്ത്രക്രിയകൾ നടത്തി.ഇന്നലെ സന്ധ്യയോടെ ആയിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നു തൃശൂർ ഭാഗത്തേക്കു പോകുകയായിരുന്ന ജീപ്പാണ് അപകടത്തിൽപെട്ടത്. ജീപ്പിലുണ്ടായിരുന്ന പൊള്ളാച്ചി സ്വദേശികളായ 4 പേർ പരുക്കില്ലാതെ രക്ഷപ്പെട്ടു.വസ്ത്ര വ്യാപാരികളായ ഇവർ കോട്ടയത്തെ കടകളിൽ വസ്ത്രം എത്തിച്ച ശേഷം മടങ്ങുകയായിരുന്നു.

Leave a Reply

spot_img

Related articles

മാവേലിക്കരയിൽ ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു

മാവേലിക്കരയിൽ വീടിന് സമീപത്തെ പാടശേഖരത്തിലെ വെള്ളത്തിൽ വീണ് ഒന്നര വയസ്സുകാരൻ ദാരുണമായി അന്ത്യം സംഭവിച്ചു. തെക്കേക്കര ഓലകെട്ടി തെക്ക് ചാരുംമൂട്ടിൽ പടീറ്റതിൽ അരുൺ ആർ....

മാധ്യമപ്രവർത്തകയും അവതാരകയുമായ അപർണ കുറുപ്പിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

ചാനൽ ചർച്ചക്കിടെ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും ബിഗ് ടിവി അവതാരകയുമായ അപർണ കുറുപ്പിനെതിരെ കൊച്ചി സിറ്റി സൈബർ പൊലീസ് കേസെടുത്തു. കാസർകോട്...

ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണം: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

തൃശ്ശൂർ കൈപ്പമംഗലം വാഹനാപകടത്തിൽ എട്ട് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി...

പത്തനംതിട്ട ജില്ലയിലെ മലയോര ജനതയുടെ ആശങ്ക ഗൗരവമായി കാണണം: ഓർത്തഡോക്സ് സഭ

പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളുടെ ഏഴാമത് കരട് വിജ്ഞാപനം സംബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ മലയോര ജനതയ്ക്കുള്ള ആശങ്കകൾ സർക്കാർ ഗൗരവമായി കാണണമെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി...