സുരക്ഷാ ഭീഷണിയെ തുടർന്ന് നിർത്തി വച്ചിരുന്ന ഇടുക്കി ജില്ലയിലെ ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ ജില്ലാകളക്ടർ അനുമതി നൽകി.കഴിഞ്ഞ അഞ്ചുമുതൽ നിർത്തി വെച്ചിരുന്ന ഓഫ് റോഡ്, ജീപ്പ് സഫാരി എന്നിവക്കാണ് അനുമതി നൽകിയത്. ഇടുക്കി ദേവികുളം സബ് ഡിവിഷന് കീഴിലുള്ള ഒമ്പത് റൂട്ടുകൾക്കാണ് ആദ്യം അനുമതി നൽകുന്നത്. കേരള അഡ്വഞ്ചർ ടൂറിസം പ്രെമോഷൻ സൊസൈറ്റിയുടെ സുരക്ഷാ മാനദണ്ഡങ്ങളും റൂട്ട് അടിസ്ഥാനമാക്കിയുള്ള അനുമതികളും പാലിച്ചായിരിക്കണം പ്രവർത്തനം.സുരക്ഷാ മാനദണ്ഡങ്ങൾ നിർണ്ണയിക്കുന്നതിനായി ഇടുക്കി ദേവികുളം സബ് കളക്ടർ അധ്യക്ഷരായി റൂട്ട് മോണിറ്ററിംഗ് ആൻറ് റെഗുലേഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്

