ജീവാനന്ദം നടപ്പാക്കാൻ അനുവദിക്കില്ല: കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ

തിരുവനന്തപുരം: “ജീവാനന്ദം നടപ്പാക്കാൻ അനുവദിക്കില്ല.സർക്കാർ ജീവനക്കാരെ മുച്ചൂടും ദ്രോഹിക്കുന്നതാണത്.”

കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു.

സർക്കാർ ജീവനക്കാരെ നിരന്തരം ദ്രോഹിക്കുന്ന പിണറായി സർക്കാരിന്റെ നടപടികളുടെ തുടർച്ച മാത്രമാണ് ഈ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തിന്റെ മോശം സാമ്പത്തികസ്ഥിതി മറികടക്കാൻ സർക്കാർ ജീവനക്കാരെ കൂടുതൽ ദുരിതത്തിലാക്കുന്ന പദ്ധതികൾ അടിച്ചേൽപ്പിക്കുന്നത് ജനാധിപത്യ ഭരണത്തിന് ഭൂഷണമല്ല.

എട്ടുവർഷത്തെ ഭരണത്തിൽ ഡിഎ കുടിശിക, പേ റിവിഷൻ കുടിശ്ശിക, ലീവ് സറണ്ടർ ഉൾപ്പെടെ നൽകാതെ പതിനഞ്ച് മാസത്തെ ശമ്പളത്തിന് തുല്യമായ തുക നിലവിൽ സർക്കാർ പിടിച്ച് വെച്ചിരിക്കുകയാണ്.

ഇതിനെല്ലാം പുറമെ പി എഫ്,ഗ്രൂപ്പ് ഇൻഷുറൻസ്,സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ്,പങ്കാളിത്ത പെൻഷൻ,മെഡിസെപ് തുടങ്ങിയവയ്ക്ക് ഇപ്പോൾ തന്നെ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് നല്ലൊരു തുക പിടിക്കുന്നുണ്ട്.

എന്നിട്ടും ജീവനക്കാരുമായി കൂടിയാലോചന പോലും നടത്താതെ ഈ പദ്ധതി നടപ്പാക്കുന്നതിന് പിന്നിലെ ഉദ്ദേശ്യശുദ്ധിയും സംശയാസ്പദമാണ്.

സർക്കാർ ജീവനക്കാരിൽ നല്ലൊരു ശതമാനവും സാമ്പത്തിക ബാധ്യതയിൽപ്പെട്ട് നട്ടം തിരിയുന്നവരാണ്.

ഇപ്പോൾ നിർബന്ധിതമല്ലെന്ന് പറഞ്ഞ് നടപ്പാക്കുന്ന ജീവാനന്ദം പദ്ധതി ഭാവിയിൽ അങ്ങനെയല്ലാത്ത സ്ഥതിയുണ്ടായാൽ ജീവനക്കാരുടെ ജീവിതം കൂടുതൽ ദുരിത്തിലാകും.

അതിനാൽ സർവീസ് സംഘടനകളുമായി സർക്കാർ ചർച്ച നടത്തി ഈ പദ്ധതിയിൽ നിന്ന് സർക്കാർ പൂർണ്ണമായും പിന്മാറണം.

ജീവനക്കാരുടെ കീശ കവർന്നല്ല സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കേണ്ടതെന്നും സുധാകരൻ പറഞ്ഞു.


പദ്ധതിയുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് നിരവധി ആശങ്കകളുണ്ട്. പദ്ധതി നിർബന്ധിതമല്ലെന്ന് ധനമന്ത്രി വിശദീകരിക്കുന്നുണ്ടെങ്കിലും കാര്യമായ കൂടിയാലോചന ഇല്ലാതെയാണ് സർക്കാർ ജീവാനന്ദം പദ്ധതിക്ക് രൂപം നൽകിയത്.

ജീവനക്കാരുടെ പ്രതികരണമെന്തായിരിക്കുമെന്ന് അറിയാനുള്ള ടെസ്റ്റ് ഡോസായിരുന്നോ ഈ ഉത്തരവെന്നും സംശയമുയർന്നിട്ടുണ്ട്.

പ്രതികരണം പ്രതികൂലമായപ്പോൾ ഇത് നിർബന്ധിത പദ്ധതിയല്ല എന്ന വിശദീകരണം നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യത

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യതയേറി.ആദ്യഘട്ടത്തില്‍ പരിഗണിക്കപ്പെട്ട രാഘവലുവിനും അശോക് ധാവ്ളയ്ക്കു മതിയായ പിന്തുണയില്ലാതായതോടെയാണിത്. ബേബിയുടെ സീനിയോരിറ്റിയും, ദേശീയതലത്തിലെ പ്രവര്‍ത്തന മികവും ഘടകമാകും....

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ചേര്‍ത്തലയിൽ

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചേര്‍ത്തലയിൽ.രാജീവ് ചന്ദ്രശേഖരൻ ബി ജെ പി അധ്യക്ഷനായ ശേഷമുള്ള ആദ്യ യോഗമാണിത്.എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ...

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസ്; മധുരയില്‍ കൊടി ഉയര്‍ന്നു

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസിന് തുടക്കമിട്ടുകൊണ്ട് മധുരയില്‍ കൊടി ഉയര്‍ന്നു. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു ചെങ്കൊടി ഉയര്‍ത്തി. സമ്മേളനത്തില്‍ 800 ലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്....

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് മധുരയില്‍ ഇന്ന് തുടക്കം

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് തമിഴ്നാട്ടിലെ മധുരയില്‍ ഇന്ന് തുടക്കമാകും.രാവിലെ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും.10.30ന് കോടിയേരി ബാലകൃഷ്ണൻ...