ജാർഖണ്ഡ് ഇന്ന് പോളിങ് ബൂത്തിലേക്ക്

28 ദിവസം നീണ്ട വാശിയേറിയ പ്രചാരണത്തിനൊടുവില്‍ ജാർഖണ്ഡ് ഇന്ന് പോളിങ് ബൂത്തിലേക്ക്.ഒന്നാം ഘട്ടത്തില്‍ 15 ജില്ലകളിലെ 43 മണ്ഡലങ്ങളാണ് ജനവിധിയെഴുതുക.

73 വനിതകള്‍ ഉള്‍പ്പെടെ 683 സ്ഥാനാർഥികളാണ് മത്സരരംഗത്ത് ഉള്ളത്. സംസ്ഥാനത്തൊട്ടാകെ 15,344 പോളിങ് സ്റ്റേഷനുകള്‍ തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിട്ടുണ്ട്. 225 പ്രശ്‌നബാധിത ബൂത്തുകളാണ് ആദ്യഘട്ടത്തില്‍ ഉള്ളത്.

ക്രമസമാധാനത്തിനായി 200 കമ്ബനി സുരക്ഷാ സേനയെയും വിന്യസിച്ചു കഴിഞ്ഞു. JMM വിട്ട് ബിജെപിയിലെത്തിയ മുൻ മുഖ്യമന്ത്രി ചംപയ് സോറൻ, ജെഎംഎം രാജ്യസഭാ എംപി മഹുവ മാജി, ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ മധു കോഡയുടെ ഭാര്യ ഗീത കോഡ, തുടങ്ങിയവരാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖർ.

സംസ്ഥാന ജനസംഖ്യയുടെ 27 ശതമാനം വരുന്ന ഗോത്ര വിഭാഗത്തിൻ്റെ വോട്ടുകളാണ് എല്ലാ പാ‍ർട്ടികളുടെയും ലക്ഷ്യം. ഗോത്രവര്‍ഗ മേഖലയില്‍ ഹേമന്ത് സോറനും കല്‍പ്പന സോറനും ലഭിക്കുന്ന പിന്തുണയില്‍ ആത്മവിശ്വാസത്തിലാണ് ഇൻഡ്യ സഖ്യം.

Leave a Reply

spot_img

Related articles

60 മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക എഐസിസിക്ക് കൈമാറി; നിർണായക ചർച്ച ഇന്ന് ഡൽഹിയിൽ

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ 60 സീറ്റുകളിലെ സ്ഥാനാർഥികളെ സംബന്ധിച്ച ഏകദേശ ചിത്രം തെളിഞ്ഞു. ഇതു സംബന്ധിച്ച നിർണായക ചർച്ച ഇന്ന് ഡൽഹിയിൽ നടക്കും.കെ.പി.സി.സി തയാറാക്കിയ...

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്.കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരനും, എല്‍ഡിഎഫില്‍ നിന്ന് സിറ്റിംഗ് എംഎല്‍എ വി കെ പ്രശാന്തും, ബി...

വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്.വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ലോക്‌സഭാ...

പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെ അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെയും അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച്‌...