ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 228 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഏഴ് വിക്കറ്റിനായിരുന്നു ആര്‍സിബിയുടെ ജയം. ജിതേശ് ശര്‍മ (33 പന്തില്‍ പുറത്താവാതെ 55), വിരാട് കോലി (30 പന്തില്‍ 54), മായങ്ക് അഗര്‍വാള്‍ (21 പന്തില്‍ 41) എന്നിവരാണ് ആര്‍സിബിയുടെ ജയം അനായാസമാക്കിയത്. ഇതോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറാന്‍ ആര്‍സിബിക്കായി. ഒന്നാം സ്ഥാനക്കാരായ പഞ്ചാബ് കിംഗ്‌സാണ് ക്വാളിഫയറില്‍ ആര്‍സിബിയുടെ എതിരാളി. നേരത്തെ, റിഷഭ് പന്തിന്റെ സെഞ്ചുറിയാണ് ലക്‌നൗവിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 61 പന്തില്‍ 118 റണ്‍സ് അടിച്ചെടുത്ത് പുറത്താവാതെ നില്‍ക്കുകയായിരുന്നു താരം. മൂന്ന് വിക്കറ്റ് മാത്രമാണ് ലക്‌നൗവിന് നഷ്ടമായത്. 37 പന്തില്‍ 67 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു.