കേന്ദ്രസർക്കാർ ഫെഡറൽ വ്യവസ്ഥിതിയെ തകർക്കുന്നു ജോബ് മൈക്കിൾ എംഎൽഎ

കേന്ദ്രസർക്കാർ ഫെഡറൽ വ്യവസ്ഥിതിയെ തകർക്കുന്നനയം ആണ്‌ സ്വീകരിക്കുന്നതെന്നും കേന്ദ്രത്തിന്റെ മുന്നിൽ മുട്ടുമടക്കാത്ത സർക്കാർ ഉള്ളത് കേരളത്തിൽ മാത്രമാണെന്നും ജോബ് മൈക്കിൾ എം എൽ എ പറഞ്ഞു.

കേരള ഇറിഗേഷൻ എംപ്ളോയീസ് യൂണിയൻ കെ ടി യു സി എം സംസ്ഥാന പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിലവിൽ സർവീസിലുള്ള എസ് എൽ ആർ മാരുടെ വിരമിക്കൽ പ്രായം 60 ആയി ഉയർത്തുക, ക്ഷേമനിധി ഏർപ്പെടുത്തുക , വിരമിച്ച എസ് എൽ ആർ കാർക്ക് ഡെയിലി വേജസിൽ 70 വയസുവരെ തുടരാൻ അനുവദിക്കുക ,12 മാസം മുടങ്ങാതെ തൊഴിൽ അനുവദിക്കുന്നതിനുള്ള ശ്രമം സംഘടനയുടെ ഭാഗത്ത് നിന്നും ഉണ്ടാക്കുന്നതിന് ശ്രമിക്കുമെന്നും കേരള ഇറിഗേഷൻ എംപ്ലോയീസ് യൂണിയൻ കെ ടി യൂ സി (എം) പ്രസിഡന്റ് കൂടിയായ എം എൽ എ യോഗത്തിൽ ഉറപ്പു നൽകി.

കേരള കോൺഗ്രസ് (എം) ഹൈപവർ കമ്മറ്റി അംഗം
വിജി എം തോമസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.

പി. എം വിൽസൺ , കെ.പി ഗോപി , എസ്. മുരളി , ഇ.ടി ആൻഡ്രു , പി.വി ഹരികുമാർ , വി .വി വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

spot_img

Related articles

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്.ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി...

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എൻ ഡി എ സഖ്യം വിട്ടു

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ എൽ ജെ പി) എൻ ഡി എ...

കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി

കെ കെ രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കയുടെ നേതൃത്വത്തിൽ നടന്ന ജില്ലാ കമ്മിറ്റിയോഗത്തിലാന് തീരുമാനം.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി...

നിലമ്പൂരില്‍ സ്വതന്ത്ര പരീക്ഷണം തുടരാൻ സിപിഎം; യു. ഷറഫലി അടക്കമുള്ളവര്‍ സ്ഥാനാര്‍ഥി പരിഗണനയില്‍

നിലമ്പൂരില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്താൻ സിപിഎം. മുൻ ഫുട്ബോള്‍ താരവും സ്പോർട്സ് കൗണ്‍സില്‍ പ്രസിഡന്റുമായി യു. ഷറഫലി, ചുങ്കത്തറ മാർത്തോമാ കോളേജ്...