നിപ്മറിൽ ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനം നൽകും: മന്ത്രി ഡോ. ആർ. ബിന്ദു

സാമൂഹ്യനീതി വകുപ്പിനു കീഴിൽ ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (നിപ്മർ) ഭിന്നശേഷിക്കാർക്ക് വിവിധ മേഖലകളിൽ തൊഴിൽ പരിശീലനം ആരംഭിക്കുകയാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

18 നും 30 നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാരായ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ ട്രെയിനിംഗ്, ബേക്കിംഗ് ആൻഡ് കൺഫെക്ഷണറി കോഴ്സ്, ഹോർട്ടികൾച്ചർ നേഴ്സറി മാനേജ്‍മെന്റ് ആൻഡ് ഓർഗാനിക് ഫാമിംഗ്, ടെയ്ലറിംഗ്, ഹൗസ് കീപ്പിംഗ് എന്നീ മേഖലകളിലാണ് പരിശീലനം. എംപവർമെൻറ് ത്രൂ വൊക്കേഷനലൈസേഷൻ (എം -വോക്) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിശീലനം നൽകുക – മന്ത്രി ഡോ. ബിന്ദു അറിയിച്ചു.

വിദ്ഗ്ധരുടെ വിശദമായ വിലയിരുത്തലുകൾക്കു ശേഷമാണ് ഓരോ വ്യക്തിക്കും അനുയോജ്യമായ തൊഴിൽ മേഖലകൾ കണ്ടെത്തുക. തൊഴിൽപഠനത്തോടൊപ്പം സാമൂഹ്യ ഇടപെടൽ, വ്യക്തിത്വ വികാസം എന്നിവയിലും പരീശീലനം നൽകും. 2025 ഫെബ്രുവരി അഞ്ചിനകം 9288099586 എന്ന നമ്പറിൽ രാവിലെ ഒമ്പതിനും വൈകീട്ട് നാലിനുമിടയ്ക്ക് ബന്ധപ്പെടണം – മന്ത്രി ഡോ. ബിന്ദു അറിയിച്ചു.

Leave a Reply

spot_img

Related articles

ഇന്ത്യൻ മത്സ്യത്തൊഴിലാളിക്ക് പാക് ജയിലിൽ ദാരുണാന്ത്യം; ശിക്ഷാ കാലാവധി പൂർത്തിയാക്കിയിട്ടും വിട്ടയച്ചില്ല

പാക്കിസ്ഥാനിലെ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളി മരിച്ചു. ഇന്നലെ കറാച്ചി ജയിലിലാണ് സംഭവം നടന്നത്. 2022 മുതൽ ഇവിടെ തടവിൽ കഴിഞ്ഞിരുന്ന ബാബു...

വിജയമില്ലാതെ ബ്ലാസ്‌റ്റേഴ്‌സ്; അവസാന നിമിഷം വരെ പോരാടിയിട്ടും സമനില പോലുമില്ലാതെ മടങ്ങി കേരളം

കൊച്ചിയിലെ സ്‌റ്റേഡിയത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ഗോള്‍രഹിത സമനില വഴങ്ങിയതിന് ശേഷം കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ എവേ മാച്ചില്‍ ഈസ്റ്റ് ബംഗാള്‍...

എന്‍ എം വിജയന്റെ ആത്മഹത്യ: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ വീട്ടില്‍ പൊലീസ് പരിശോധന

വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ വീട്ടില്‍ പൊലീസ് പരിശോധന. ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള...

ചൈനീസ് യുവതയ്ക്ക് വൈകാരിക പിന്തുണ നൽകാൻ AI വളർത്തുമൃഗങ്ങൾ

വൈകാരിക പിന്തുണ ലഭിക്കാനും,കൂട്ടുകൂടാനുമായി AI വളർത്തുമൃഗങ്ങളെ കൂട്ടുപിടിച്ച് ചൈനയിലെ യുവതലമുറ. മറ്റുള്ളവരുമായി സംവദിക്കാനും ,സമൂഹത്തോട് ഇടപെടാൻ ബുദ്ധിമുട്ടുന്നവർക്ക് പിന്തുണ നൽകാനും കഴിവുള്ള ഈ AI...