പൊലീസും മോട്ടോര്‍ വാഹന വകുപ്പും നടത്തുന്ന സംയുക്ത പരിശോധനയുടെ ആദ്യഘട്ടം സ്ഥിരം അപകട മേഖലകളില്‍. എല്ലാ ജില്ലകളിലും പരിശോധന നടത്തിയ റോഡിന്റെ ട്രാഫിക്കിലും രൂപകടനയിലും മാറ്റങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കും. കാല്‍നടയാത്രക്കാര്‍ക്ക് ബോധവല്‍ക്കരണം നടത്താനും ആലോചനയുണ്ട്.സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാക്കുന്ന പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹന വകുപ്പും പോലീസും സംയുക്ത പരിശോധനയ്ക്ക് ഇറങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട യോഗം ഇന്ന് തിരുവനന്തപുരത്ത് നടന്നു. ആദ്യഘട്ടത്തില്‍ സ്ഥിരം അപകടമേഖലകളില്‍ പരിശോധന നടത്തും. അതിവേഗം, മദ്യപിച്ചുള്ള വാഹനമോടിക്കല്‍, അമിതഭാരം കയറ്റല്‍, അശ്രദ്ധമായി വാഹനമോടിക്കല്‍, ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കാത്തത് തുടങ്ങിയ നിയമലംഘനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കും. റോഡ് സുരക്ഷാ അതോറിറ്റി യോഗങ്ങള്‍ എല്ലാ ജില്ലകളിലും നടത്തും.റോഡ് ഘടനയിലും ട്രാഫിക്കിലും വരുത്തേണ്ട മാറ്റങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കും.