കഷ്ടായി!
പട്ടേരീന്നലെ ഇവ്ട്ന്ന് ഊണും കഴിഞ്ഞ് ഇല്ലത്തക്ക് പോയതാ.
എന്താ ചെയ്യാ!
നല്ലൊരു മനുഷ്യനാര്‍ന്നു!
അദ്ദേഹം ണ്ട്ച്ചാ ഇവടെ എല്ലാറ്റ്നും ഒരു സഹായേര്‍ന്നു!–
വടക്കേടം കിഴക്കേടത്തിനോട് പറഞ്ഞു.
പട്ടേരി മരിച്ചുവെന്ന് ധരിച്ച കിഴക്കേടം അത് എല്ലാവരോടും പറഞ്ഞു.
സന്ധ്യയ്ക്ക് അമ്പലത്തിലെത്തിയ പട്ടേരി തന്‍റെ മരണവാര്‍ത്ത കേട്ട് അന്ധാളിച്ചു.
അദ്ദേഹം വാര്‍ത്തയുടെ ഉദ്ഭവം തേടി.
വടക്കേടമാണിത് പറ്റിച്ചതെന്നറിഞ്ഞ് അദ്ദേഹത്തെ ഇല്ലത്തു ചെന്നു ശകാരിച്ചു.
അപ്പോള്‍ അദ്ദേഹം.
ഞാന്‍ പറഞ്ഞത് പട്ടേരീന്നലെ വ്ട്ന്ന് ഊണു കഴിഞ്ഞ് പോയീതാന്നാ.
ശര്യല്ലേ, പിന്നെ താനൊരു നല്ല മനുഷ്യനാ,
താന്വടേ ണ്ടാര്‍ന്നൂച്ചാല്‍ എനിക്കൊരു സഹായായീര്‍ന്നൂന്നും പറഞ്ഞു.
ഇത് ശര്യല്ലെങ്കില് തിരുത്താം, ന്താ!