സംശയാലുവായ ഭര്‍ത്താവ് ഓഫീസില്‍ നിന്ന് ഫോണില്‍ ഭാര്യയോട് : ‘ഹലോ നീയിപ്പോ എവിടെയാ ഉള്ളത്?’
ഭാര്യ: ‘വീട്ടില്‍..’
ഭര്‍ത്താവ്: ‘നേരാണോ? ആ മിക്സിയൊന്നു വര്‍ക്കുചെയ്ത് കേള്‍പ്പിച്ചേ..’
ഭാര്യ മിക്സി ഓണ് ചെയ്തു ‘ടര്‍ ര്‍ ര്‍ ര്‍ ര്‍ …….’
ഭര്‍ത്താവ് : ‘ഓകെ..ഹാവ് എ നൈസ് ഡേ ഡീയര്‍ ‘
മറ്റൊരു ദിവസം:
ഭര്‍ത്താവ് : ‘ഹലോ നീയിപ്പോ എവിടെയാ ഉള്ളത്?’
ഭാര്യ: ‘വീട്ടില്‍..’
ഭര്‍ത്താവ്: ‘നേരാണോ? ആ മിക്സിയൊന്നു വര്‍ക്കുചെയ്ത് കേള്‍പ്പിച്ചേ..’
ഭാര്യ മിക്സി ഓണ് ചെയ്തു ‘ടര്‍ ര്‍ ര്‍ ര്‍ ര്‍ …….’
ഭര്‍ത്താവ്: ‘ഓകെ..ഹാവ് എ നൈസ് ഡേ ഡീയര്‍’
അടുത്ത ദിവസം:
ഭര്‍ത്താവ് : ‘ഹലോ നീയിപ്പോ എവിടെയാ ഉള്ളത്?’
ഭാര്യ: ‘വീട്ടില്‍..’
ഭര്‍ത്താവ്: ‘നേരാണോ? ആ മിക്സിയൊന്നു വര്‍ക്കുചെയ്ത് കേള്‍പ്പിച്ചേ..’
ഭാര്യ മിക്സി ഓണ് ചെയ്തു ‘ടര്‍ ര്‍ ര്‍ ര്‍ ര്‍ …….’
ഭര്‍ത്താവ്: ‘ഓകെ..ഹാവ് എ നൈസ് ഡേ ഡീയര്‍ ‘
മറ്റൊരു ദിവസം ഭാര്യയെ നേരിട്ടൊന്നു പരീക്ഷിയ്ക്കാമെന്നു കരുതി അയാള്‍ മുന്നറിയിപ്പില്ലാതെ വീട്ടിലെത്തി.
അവിടെ അയാളുടെ മകന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
‘മമ്മിയെവിടെ പോയെടാ?’
‘എനിക്കറിയില്ല പപ്പാ.. ഇന്നും മിക്സിയുമായി എങ്ങോട്ടോ പോകുന്നതു കണ്ടു.’