വയനാടിനെ കൈവിടരുതെന്ന് കൈക്കൂപ്പി അപേക്ഷിച്ച് രാജ്യസഭയിൽ ജോസ് കെ. മാണി എം.പി

ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ രാജ്യസഭയുടെ അജണ്ട മാറ്റിവച്ച് ചർച്ച ചെയ്യണമെന്ന ആവശ്യം രാജ്യസഭാ അധ്യക്ഷൻ അംഗീകരിക്കാത്തതിനെ തുടർന്ന് ജോസ് കെ. മാണി എം.പി. പൊട്ടിത്തെറിച്ചു. പിന്നിട് സഹായിക്കണമെന്ന് കൈക്കൂപ്പി അപേക്ഷിച്ചു.

500 ലധികം കുടുംബങ്ങൾ നിരാലംബരും നിരാശ്രയരുമായി നിൽക്കുമ്പോൾ കേന്ദ്ര സർക്കാർ യാതൊരു ഗൗരവവും കാണിക്കുന്നില്ലെന്ന് ജോസ് കെ. മാണി രാജ്യസഭയിൽ പറഞ്ഞു.

വയനാടിനെ കൈവിടരുതെന്ന് ജോസ് കെ മാണി കൈക്കുപ്പി അപേക്ഷിച്ചു. ആരുമില്ലാത്തവർക്ക് വേണ്ടിയാണ് താൻ സംസാരിക്കുന്നത്. ഒരു രാത്രി കൊണ്ട് ഒരായുസാണ് അവസാനിച്ചത്. പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവർ അപ്രത്യക്ഷരായി.

മനസിൽ കരുണ വറ്റാത്തവർക്കൊന്നും വയനാട്ടിലെ കാഴ്ചകൾ കാണാൻ കഴിയുന്നില്ല. കൈയും മെയ്യും മറന്ന് കേരളത്തിനൊപ്പം നിൽക്കേണ്ട കേന്ദ്ര സർക്കാർ പുലർത്തുന്ന മൗനം കുറ്റകരമാണെന്നും കൈക്കൂപ്പി കൊണ്ട് രാജ്യസഭയിൽ പറഞ്ഞു.

Leave a Reply

spot_img

Related articles

ന്യൂനമർദ്ദo; കേരളത്തിൽ ഇടിമിന്നലോടെ കനത്ത മഴയ്ക്ക് സാധ്യത

അറബിക്കടലിൽ കർണാടക തീരത്തിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അടുത്ത 5 ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ്. കാലവർഷം തെക്കൻ...

കാളികാവിലെ കടുവാദൗത്യത്തിനിടെ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒയ്ക്ക് സ്ഥലംമാറ്റം

കാളികാവിലെ കടുവാ ദൗത്യത്തിനിടെ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒയ്ക്ക് സ്ഥലംമാറ്റം.ഡിഎഫ്ഒ ജി ധനിക് ലാലിനെയാണ് തിരുവനന്തപുരം ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് സ്ഥലം മാറ്റിയത്. തിരുവനന്തപുരത്തേക്ക് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍...

ജി സുധാകരനെതിരെ വിമർശനവുമായി എച്ച് സലാം എം എൽ എ

അമ്പലപ്പുഴയിലെ കുഞ്ചൻ നമ്പ്യാർ സ്മാരകം യുദ്ധക്കളത്തിന് സമാനമാക്കിയെന്ന ജി സുധാകരന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി എച്ച് സലാം എം എൽ എ. ഫേസ് ബുക്ക്...

എ. പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

മുൻ എംഎൽഎ എ പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയായി നിയമിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് നൽകി.കെ കെ രാഗേഷ് കണ്ണൂർ ജില്ലാ...