കോട്ടയം പിണ്ണക്കാനാട്
മൈലാടി എസ്. എച്ച് കോൺവെൻ്റിലെ കന്യാസ്ത്രീയായിരുന്ന സിസ്റ്റർ ജോസ് മരിയയെ (75) കൊലപ്പെടുത്തിയ കേസി പ്രതി കാസർഗോഡ് മൂന്നാട് സ്വദേശി സതീശ് ബാബുവിൻ്റെ ശിക്ഷ പറയുന്നത് ഈ മാസം 23 ലേക്ക് മാറ്റി.
കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി.
പ്രതി സതീഷ് ബാബു വിനെയും കോടതിയിൽ ഹാജരാക്കി.
2015 ഏപ്രിൽ 17 നായിരുന്നു സംഭവം.
മോഷണശ്രമത്തിനിടെ പ്രതി കമ്പിവടിക്കൊണ്ട് സിസ്റ്ററെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
പാലാ ലിസ്യു മഠത്തിലെ സിസ്റ്റർ അമലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിചാരണക്കിടെ സിസ്റ്റർ ജോസ് മരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
ഈ കൊലക്കേസിൽ നിലവിൽ ഈ കേസിൽ തിരുവന്തപുരം സെൻ്റർ ജയിൽ തടവിൽ കഴിയുകയാണ് പ്രതി സതീശ് ബാബു.