ജോസഫ് വിഭാഗം അസ്വസ്ഥരുടെ കൂടാരം ജോണി നെല്ലൂർ

കേരള കോൺഗ്രസ് ജോസഫ് വിഭാഗം അസ്വസ്ഥരുടെ കൂടാരമാണെന്നും കൂടുതൽ പേർ പാർട്ടി വിടുമെന്നും ജോണി നെല്ലൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ്റെ വിജയം ഉറപ്പാണ്.ആ കൂടാരം വിട്ട് പുറത്തു
വന്ന സജി മഞ്ഞക്കടമ്പനെ യഥാർത്ഥ കേരള കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നു.

കോട്ടയം ജില്ലയിൽ കേരള കോൺഗ്രസും യു ഡി എഫും തകർന്നു തുടങ്ങി.

അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞ് പരിഹരിക്കാൻ ആളില്ലാത്ത അവസ്ഥയാണ് രാജിയിലൂടെ വ്യക്തമാകുന്നത്.

പൗരത്വ നിയമമുൾപ്പെടെയുള്ള വിഷയങ്ങളിൽ സ്വീകരിച്ച നിലപാടില്ലായ്മയാണ് കോൺഗ്രസിൻ്റെയും യു ഡി എഫിൻ്റെയും മുഖമുദ്ര.

പിറവം മണ്ഡലത്തിൽ കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ഇപ്പോഴും
ഉണ്ടോയെന്ന് സംശയമാണെന്നും, ഏത് എംഎൽഎക്ക് ഒപ്പവും ഏതാനും പേർ നടക്കുന്നത് സ്വാഭാവികമാണെന്നും ജോണി നെല്ലൂർ പറഞ്ഞു.

നേതാക്കളായ ടോമി കെ തോമസ്, ജോയി കളത്തിങ്കൽ പി കെ ജോൺ, ടോജിൻ ജോൺ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

കൊടകര കുഴല്‍പ്പണ കേസ്: തിരൂര്‍ സതീശന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുമതി

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശന്റെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ അനുമതി. തൃശൂര്‍ സിജെഎം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ...

പ്രദീപും, രാഹുലും സത്യപ്രതിജ്ഞ ചെയ്തു

ചേലക്കര നിയമസഭ മണ്ഡലത്തിൽ നിന്നും വിജയിച്ച സിപിഎമ്മിൻ്റെ യു.ആർ പ്രദീപ്, പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ...

യു.ആർ. പ്രദീപ്, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ സത്യപ്രതിജ്ഞ ഇന്ന്

ഉപതെരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ വിജയിച്ച യു.ആർ. പ്രദീപ്,പാലക്കാട്ട് വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ സത്യപ്രതിജ്ഞ ഇന്ന് ഉച്ചയ്ക്ക് 12ന് നിയമസഭാ മന്ദിരത്തിലെ ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ്...

പാവങ്ങളുടെ പെന്‍ഷന്‍ കൈയ്യിട്ടുവാരിയവരെ പിരിച്ചുവിടണം : ജോസ് കെ.മാണി

സാമൂഹ്യസുരക്ഷപെന്‍ഷന്‍ അനര്‍ഹമായി കൈപ്പറ്റിയവരെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി.സമൂഹത്തിലെ ഏറ്റവും...