ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകനെ വെടിവെച്ച് കൊന്നു

ഡൽഹി : ഉത്തർപ്രദേശിലെ ജോൻപൂരിൽ മാധ്യമപ്രവർത്തകനെ വെടിവെച്ച് കൊന്നു.

സുദർശൻ ന്യൂസ് റിപ്പോർട്ടർ അശുതോഷ് ശ്രീവാസ്തവയാണ് കൊല്ലപ്പെട്ടത്.

ജോൻപൂരിലെ ഷാഗഞ്ചിലാണ് സംഭവം. അജ്ഞാതരായ അക്രമികളാണ് വെടിവെച്ചതെന്നാണ് നിഗമനം.

അക്രമികളെ പിടികൂടാൻ അന്വേഷണ സംഘം രൂപീകരിച്ചതായി ജോൻപൂർ എസ്പി അജയ് പാൽ ശർമ്മ പറഞ്ഞു.

അതേസമയം, പൊലീസിനെതിരെ കടുത്ത ആരോപണവുമായി അശുതോഷിന്‍റെ കുടുംബം രംഗത്തെത്തി.

അശുതോഷ് പ്രദേശത്ത് അനധികൃതമായി നടക്കുന്ന ഗോവധത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നെന്നും ഇത് മൂലം അശുതോഷിന് പശു കടത്ത് സംഘങ്ങളിൽ നിന്നും നിരന്തരം ഭീഷണി ഉണ്ടാകാറുണ്ടായിരുന്നെന്നും കുടുംബം പറഞ്ഞു.

ഭീഷണി മൂലം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടും ആവശ്യം പൊലീസ് അവഗണിച്ചെന്നും കുടുംബം പറയുന്നു.

സംഭവത്തിൽ പൊലീസിന്‍റെ വീഴ്ച ആരോപിച്ച് ജോൻപൂരിലെ മാധ്യമപ്രവർത്തകരുടെ സംഘടനയും രംഗത്തെത്തി.

കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു.

Leave a Reply

spot_img

Related articles

ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി 13 വയസുകാരന് ദാരുണാന്ത്യം

വീർപ്പിക്കുന്നതിനിടെ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി 13 വയസുകാരന് ദാരുണാന്ത്യം.ഉത്തരകന്നഡ ജില്ലയിലെ ജോഗനകൊപ്പ ഗ്രാമത്തിലെ നവീൻ നാരായണ(13) ആണ് മരിച്ചത്. ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. ഞായറാഴ്ച...

ഫിൻജാൽ ചുഴലിക്കാറ്റ് ന്യൂനമർദമായി അറബിക്കടലിൽ എത്തിച്ചേരാൻ സാധ്യത; കേരളത്തിൽ 5 ദിവസം മഴ

ഫിൻജാൽ ചുഴലിക്കാറ്റ് വടക്കൻ തമിഴ്നാടിനു മുകളിൽ ശക്തി കൂടിയ ന്യൂനമർദമായി സ്ഥിതിചെയ്യുന്നു. നാളെയോടെ (2024 ഡിസംബർ 03) വടക്കൻ കേരളത്തിനും കർണാടകക്കും മുകളിലൂടെ ന്യൂനമർദമായി...

ഐപിഎസ് പ്രൊബേഷണറി ഓഫീസർ വാഹനാപകടത്തിൽ മരിച്ചു

ആദ്യ പോസ്റ്റിംഗിനായി പോവുകയായിരുന്ന ഐപിഎസ് പ്രൊബേഷണറി ഓഫീസർ വാഹനാപകടത്തിൽ മരിച്ചു. മധ്യപ്രദേശ് സ്വദേശിയും 2023 കർണാടക കേഡർ ഉദ്യോഗസ്ഥനുമായ ഹർഷ് ബർധൻ ആണ് മരിച്ചത്....

പ്രധാനമന്ത്രിയുമായി നേരിട്ട് വികസിത് ഭാരത് ആശയങ്ങൾ പങ്കുവെക്കാൻ യുവാക്കൾക്ക് അവസരം

നാഷണൽ യൂത്ത് ഫെസ്റ്റിവലിൻ്റെ ഭാഗമായി ന്യൂഡൽ ഹിയിലെ ഭാരത് മണ്ഡപത്തിൽ നടത്തുന്ന വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗിൻറെ ഭാഗമായി പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനും...