ഓടുന്ന വാഹനത്തിന്റെ ഷാസിയിലേക്ക് ചാടി കയറുന്നതിനിടെ തെന്നിവീണ് അതേ വാഹനം കയറിയിറങ്ങി യുവാവ് മരിച്ചു.
കണ്ണൂർ ആലക്കോട് സ്വദേശി ജോയൽ ജേക്കബ് ഡൊമനിക് (21) ആണ് മരിച്ചത്. ചെമ്പേരി വിമൽജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർഥിയാണ്.
ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെ കണ്ണോത്തും ചാലിലാണ് സംഭവം.
ആലക്കോട് റോസാറിയോ ട്രാവൽസിന് വേണ്ടി തോട്ടട വാഹന ഷോറൂമിൽ നിന്നു പുതിയ ടൂറിസ്റ്റ് ബസിന്റെ ഷാസിയെടുത്ത് ആലക്കോടേക്ക് പോകുകയായിരുന്നു.
സുഹൃത്തായ ആലക്കോട് സ്വദേശിയായ ജനീഷ്. ഈ വാഹനത്തിന്റെ പിറകിലായി ബൈക്കിൽ ജോയലും സുഹൃത്തും പുതിയ വാഹനത്തിന്റെ വിഡിയോ മൊബൈലിൽ ചിത്രീകരിച്ച് യാത്ര തുടരുകയായിരുന്നു.