ബാറിൽവെച്ചു കണ്ട ഒരു വേശ്യയോടൊപ്പം അവളുടെ മുറിയിലേക്കു പോയ മനുഷ്യൻ കോളേജ്‌മെഡലുകളും സർട്ടിഫിക്കറ്റുകളും അവളുടെ മുറിയുടെ ചുമരുകളിൽ തൂങ്ങിക്കിടക്കുന്നതു കണ്ട് ആശ്ചര്യപ്പെട്ടു.
”ഇതെല്ലാം നിന്റെ സർട്ടിഫിക്കറ്റുകളാണോ?” അയാൾ ചോദിച്ചു.
”തീർച്ചയായും” അവൾ തമാശയായി പറഞ്ഞു, ”എനിക്ക് എന്റെ മാസ്റ്റർ ഓഫ് ആർട്‌സ് കിട്ടിയത് കൊളംബിയയിൽനിന്നും ഷെയ്ക്‌സ്പിയറിൽ ഗവേഷണബിരുദം എടുത്തത് ഓക്‌സ്‌ഫോർഡിൽനിന്നുമാണ്.”
ആ മനുഷ്യന് വിശ്വസിക്കാനായില്ല. ”നിന്നെപ്പോലുള്ള ഒരു പെൺകുട്ടി ഇത്തരമൊരു ജോലിയിലെത്തപ്പെട്ടതെങ്ങനെയാണ്?”
”എനിക്കറിയില്ല” അവൾ പറഞ്ഞു ”കേവലം ഭാഗ്യം തന്നെ എന്നാണെന്റെ ഊഹം.”
-ഒരു ഓഷോ ഫലിതം