എഐഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട് മുൻ എംഎല്‍എ കെ.എ. സെങ്കോട്ടയ്യൻ ഇന്ന് ടിവികെയില്‍ ചേരും.ചെന്നൈയിലെ ടിവികെ ഓഫീസില്‍ രാവിലെ 10ന് വിജയ്യില് നിന്നാണ് സെങ്കോട്ടയ്യൻ അംഗത്വം സ്വീകരിക്കുക.കഴിഞ്ഞ ദിവസം വിജയ്യുമായി സെങ്കോട്ടയ്യൻ രണ്ട് മണിക്കൂർ ചർച്ച നടത്തിയിരുന്നു. ടിവികെയിലേക്കെത്തുന്ന സെങ്കോട്ടയ്യന് സംഘടന സെക്രട്ടറി സ്ഥാനവും കോർ കമ്മിറ്റി കോ ഓർഡിനേറ്റർ പദവിയും നല്‍കുമെന്നാണ് റിപ്പോർട്ടുകള്‍. ഗോബിചെട്ടിപ്പാളയത്ത് നിന്ന് ഒൻപത് തവണയാണ് സെങ്കോട്ടയ്യൻ നിയമസഭാംഗമായത്. സെങ്കോട്ടയ്യനെ ഡിഎംകെയിലെത്തിക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും നീക്കങ്ങള്‍ നടത്തിയിരുന്നു.

