ടി.പി. വധക്കേസ് പ്രതികള്‍ക്ക് വീണ്ടും പരോള്‍ അനുവദിച്ചതില്‍ പ്രതികരണവുമായി കെ.കെ.രമ

ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികള്‍ക്ക് വീണ്ടും പരോള്‍ അനുവദിച്ചതില്‍ പ്രതികരണവുമായി കെ.കെ.രമ എംഎല്‍എ. പ്രതികളെ മോചിപ്പിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. കുറ്റവാളികളെ സർക്കാർ സംരക്ഷിക്കുകയാണ്.അവർക്ക് എല്ലാ സൗകര്യങ്ങളും സർക്കാർ ജയിലില്‍ ഒരുക്കുന്നുണ്ട്. ജയില്‍ അധികൃതർ പറയുന്നത് പ്രതികളുടേത് നിയമാനുസൃത പരോള്‍ ആണെന്നാണ്. എന്നാല്‍ ഇതൊന്നും ജയിലിലെ മറ്റ് തടവുപുള്ളികള്‍ക്ക് ലഭിക്കാത്തത് എന്തുകൊണ്ടാണ്.ടി.പി വധക്കേസ് പ്രതികളെ സംരക്ഷിക്കണമെന്ന നിലപാടിന്റെ ഭാഗമാണ് ഇതെല്ലാം. കഴിഞ്ഞ ദിവസമാണ് പരോള്‍ കിട്ടാൻ കൊടി സുനി ജയില്‍ സൂപ്രണ്ടിന് കൈക്കൂലി കൊടുത്തുവെന്ന വാർത്ത പുറത്തുവന്നത്.ജയിലില്‍ കിടക്കുന്ന കൊടി സുനിക്ക് ഇത്രയും പണം എവിടെനിന്നാണ് കിട്ടിയത്. ഇതിനെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്നും കെ.കെ.രമ ആവശ്യപ്പെട്ടു.

Leave a Reply

spot_img

Related articles

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...

പ്രധാനമന്ത്രി ഈമാസം 11ന് കൊച്ചിയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 11ന് കൊച്ചിയിൽ.കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ റെയിൽവേ പദ്ധതികളുടെയും പുതിയ ട്രെയിനുകളുടെയും ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. കൊച്ചിയിലും തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുമാണു പ്രധാനമന്ത്രി...

ആറന്മുളയിൽ അബിൻ വർക്കിക്കെതിരെ പോസ്റ്റർ; വിമർശനവുമായി കെ.സി വേണുഗോപാൽ

ആറന്മുളയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിൻ വർക്കിക്കെതിരെ പോസ്റ്റർ പതിച്ചതിൽ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഒരു സ്ഥാനാർത്ഥിയെയും ഇതുവരെ തീരുമാനിച്ചിട്ടില്ല...