കേരളത്തിൽ നിന്നും ഒരു ലോക്സഭാ അംഗം ഉണ്ടായിട്ടു പോലും ബജറ്റിൽ അർഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്ന് കെ മുരളീധരൻ

കേരളത്തിൽ നിന്നും ഒരു ലോക്സഭാ അംഗം ഉണ്ടായിട്ടു പോലും കേരളത്തിൽ കേന്ദ്ര ബജറ്റിൽ അർഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്ന് കെ മുരളീധരൻ. ഇത് കേരളത്തിന്റെ ആവശ്യങ്ങളെയൊന്നും കണക്കാക്കാത്ത ബജറ്റ് ആണെന്നും, സംസ്ഥാനത്ത് നിന്നൊരു ലോക്സഭംഗം ഉണ്ടായിട്ടു പോലും ഉപയോഗമുണ്ടായില്ലെന്നും അദ്ദേഹം വിമർശിച്ചു.ബീഹാറിന് വാരിക്കോരി പദ്ധതികൾ കൊടുത്തുവെന്നും, ഇത് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ബജറ്റ് ആണെന്നും പറഞ്ഞ കെ മുരളീധരൻ, മുണ്ടക്കൈ ചൂരൽമല ദുരിതബാധിതർക്കായി ഒരു പദ്ധതി പോലും ഇല്ലെന്നും ചൂണ്ടിക്കാട്ടി.

നിരാശ നൽകുന്ന ബജറ്റ് പ്രഖ്യാപനമാണ് ഇതെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. കേന്ദ്രത്തിന്റെ ചിന്തയിൽപ്പോലും കേരളം ഇല്ലാത്ത അവസ്ഥയാണെന്നും, രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തം ഉണ്ടായിട്ടും സഹായമില്ലെന്നും പറഞ്ഞ അദ്ദേഹം, ഈ ബജറ്റ് ഇലക്ഷൻ വരൻ പോകുന്ന സംസ്ഥാനങ്ങൾക്ക് വേണ്ടി മാത്രം ഉള്ളതാണന്ന് പരിഹസിച്ചു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...