നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയ്‌ക്കെതിരെ പരാമര്‍ശങ്ങളുള്ള റിപ്പോര്‍ട്ട് പൊലീസിന് ഉപയോഗിക്കാമെന്ന് മന്ത്രി കെ രാജന്‍

കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്‌ക്കെതിരെ പരാമര്‍ശങ്ങളുള്ള റിപ്പോര്‍ട്ട് പൊലീസിന് ഉപയോഗിക്കാമെന്ന് റവന്യൂമന്ത്രി കെ രാജന്‍. നവീന്‍ ബാബു അഴിമതി നടത്തിയെന്ന് കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യയുടെ ഗൂഡാലോചന തെളിയിക്കുന്ന റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തു വന്നതിന് പിന്നാലെയാണ് റവന്യൂ മന്ത്രിയുടെ പ്രതികരണം. പെട്രോള്‍ പമ്പിനായി കൈക്കൂലി നല്‍കി എന്ന ആരോപണത്തില്‍ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട രേഖകളാണ് പ്രധാനമായി പരിശോധിച്ചത്. നടപടിക്രമങ്ങളില്‍ എഡിഎം നവീന്‍ ബാബു കാലതാമസം വരുത്തിയിട്ടില്ല. അഴിമതി നടത്തിയതിന് തെളിവില്ലെന്നും കണ്ടെത്തിയ ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു.ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ എ ഗീതയുടെ റിപ്പോര്‍ട്ട് പൊലീസ് അന്വേഷണത്തിന്റെ ഭാഗമാക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. നവീന്‍ ബാബുവിന്റെ മരണത്തില്‍ സത്യം പുറത്തുവരണമെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും CPI സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.ജില്ല കലക്ടറായ അരുണ്‍ കെ വിജയനും പി പി ദിവ്യയ്ക്ക് എതിരെ മൊഴി നല്‍കിയിട്ടുണ്ട്. നവീന്‍ ബാബുവിന്റെ യാത്രയപ്പ് ചടങ്ങില്‍ ആരോപണം ഉന്നയിക്കരുതെന്ന് പി പി ദിവ്യയോട് ജില്ല കലക്ടര്‍ പറഞ്ഞിരുന്നതായാണ് റിപ്പോര്‍ട്ടിലെ മൊഴി. പുറത്തുവന്നത് സത്യസന്ധമായ റിപ്പോര്‍ട്ടെന്നും ഗൂഢാലോചന വ്യക്തമായെന്നുമാണ് കെ നവീന്‍ബാബുവിന്റെ കുടുംബത്തിന്റെ പ്രതികരണം.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...