കെ റൈസ് ഉടനെ വിപണിയിൽ

സംസ്ഥാന സർക്കാരിന്റെ കെ റൈസ് പന്ത്രണ്ടാം തീയതി വിപണിയിലെത്തും.

കുറഞ്ഞ വിലയിൽ അരി ലഭ്യമാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ശബരി കെ-റൈസ് (ജയ), ശബരി കെ-റൈസ് (കുറുവ), ശബരി കെ-റൈസ് (മട്ട) അരികളാണ് കുറഞ്ഞ വിലയിൽ ലഭ്യമാക്കുക എന്ന് ഭക്ഷ്യ മന്ത്രി ജി. ആർ അനിൽ വ്യക്തമാക്കി.

ജയ അരി കിലോക്ക് 29 രൂപയും മട്ട അരിയും കുറുവ അരിയും കിലോക്ക് 30 രൂപയുമാകും പൊതുജനങ്ങൾ നൽകേണ്ടി വരിക.

ഒരു റേഷൻ കാർഡിന് പ്രതിമാസം അഞ്ച് കിലോ എന്ന നിലയിലാകും കെ റൈസ് ലഭ്യമാകുക.

കേന്ദ്ര സർക്കാരിന്റെ ഭാരത് റൈസിന് ബദലായാണ് സംസ്ഥാന സർക്കാർ കെ റൈസ് പദ്ധതി ആരംഭിക്കുന്നത്.

സപ്ലൈകോ സബ്സിഡിയായി റേഷൻ കാർഡ് ഉടമകൾക്കു നൽകിയിരുന്ന അരിയുടെ ഭാഗമായാണ് കെ റൈസ് വിപണിയിൽ എത്തിക്കുന്നത്.

റേഷൻ കാർഡ് ഒന്നിന് മാസം തോറും അഞ്ച് കിലോ അരി വീതം നൽകും.

ഇതോടൊപ്പം സപ്ലൈകോയിൽ നിന്ന് സബ്സിഡി നിരക്കിൽ ലഭിക്കുന്ന മറ്റ് അരികൾ കാർഡ് ഒന്നിന് അഞ്ച് കിലോ വീതം വാങ്ങാമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...