കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും തദ്ദേശസേവനത്തിന് വേഗംകൂട്ടിയ കെ-സ്മാർട്ട് പ്ലാറ്റ്ഫോം വ്യാഴാഴ്ചമുതൽ ത്രിതല പഞ്ചായത്തിലും നടപ്പാക്കും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം പ്രാദേശിക സർക്കാരുകളുടെ എല്ലാ സേവനവും ഓൺലൈനിൽ നൽകുന്നത്.10.30-ന് ഉദയ പാലസ് കൺവെൻഷൻ സെൻ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി എം.ബി. രാജേഷ് അധ്യ ക്ഷനാകും.