എസ്എഫ്ഐ കേരളത്തിനെ കാർന്ന് തിന്നുന്ന മാരക വൈറസാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ ലഹരി പടർത്തുന്നത് എസ്എഫ്ഐയും സുഡാപ്പികളുമാണെന്നും ചെങ്ങന്നൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. എസ്എഫ്ഐ പിരിച്ചുവിടുന്നതാവും സിപിഎമ്മിന് നല്ലത്. കളമശ്ശേരി പോളിടെക്നിക്കലിലെ പ്രിൻസിപ്പൽ ലഹരി മാഫിയയെ രക്ഷിക്കാൻ നോക്കുകയാണ്. അദ്ദേഹത്തിന്റെ വാദങ്ങൾ ബാലിശമാണ്. എസ്എഫ്ഐയുടെ തിരക്കഥയ്ക്ക് അനുസരിച്ചാണ് പ്രിൻസിപ്പൽ പ്രവർത്തിക്കുന്നത്. കളമശ്ശേരിയിൽ നിന്നും കണ്ടെത്തിയ ലഹരിവസ്തുക്കൾ കുറച്ചു കാണിച്ച് എസ്എഫ്ഐ നേതാക്കളെ രക്ഷിക്കാനാണ് പൊലീസും ശ്രമിച്ചതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.