അധ്യക്ഷനായി തുടരാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് കെ. സുരേന്ദ്രന്‍; എം.ടി രമേശും ശോഭ സുരേന്ദ്രനുമടക്കം പദവിക്ക് യോഗ്യർ

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും കാലാവധി കഴിയുമ്പോള്‍ മാറേണ്ടിവരുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും കെ. സുരേന്ദ്രന്‍. ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെയാണ് പദവിയൊഴിയുന്ന കെ, സുരേന്ദ്രന്‍ പ്രതികരിച്ചത്. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. രാജീവ് ചന്ദ്രശേഖറിന്റെ കഴിവുകളെ കുറച്ചു കാണേണ്ട കാര്യമില്ല. പുതിയ അധ്യക്ഷന്‍ നൂലില്‍ കെട്ടിയിറക്കിയ ആളല്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. രാജീവ് ചന്ദ്രശേഖര്‍ മെയ്യ് വഴക്കമുള്ള രാഷ്ട്രീയ പ്രവര്‍ത്തകനാണെന്നും പാര്‍ട്ടിയെ നയിക്കാന്‍ യോഗ്യനാണെന്നും ഓരോ വ്യക്തിയുടെയും അനിവാര്യത കേന്ദ്ര നേതൃത്വത്തിന് ബോധ്യമുണ്ടെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. സിപിഎംബിജെപി ഒത്തുതീര്‍പ്പ് രാഷ്ട്രീയ ആരോപണം യുഡിഎഫ് പടച്ചുവിടുന്ന പ്രചാരണം മാത്രമാണ്. രണ്ടാം സ്ഥാനക്കാരായ അവരെ മൂന്നാം സ്ഥാനക്കാര്‍ മറിക്കടക്കുമോ എന്ന വേവലാതിയാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

കത്വയിലെ ഏറ്റുമുട്ടൽ; മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർക്ക് വീരമൃത്യു

ജമ്മു കശ്മീർ കത്വയിലെ ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടലിൽ 5 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു....

സൂപ്പർ ജയന്റ്സ്! ഹൈദരാബാദിന് തോൽവി; ലഖ്നൗവിന്റെ ജയം അ‍ഞ്ച് വിക്കറ്റിന്

ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിന് ജയം. സൺറൈസേഴ് സ് ഹൈദരാബാദിനെ 5 വിക്കറ്റിന് തോൽപ്പിച്ചു. 191 റൺസ് വിജയലക്ഷ്യം 16.1 ഓവറിൽ മറികടന്നു. നിക്കോളാസ്...

‘രേഖാചിത്ര’ത്തെ പുകഴ്ത്തി ഗൗതം മേനോൻ ; ധ്രുവനക്ഷത്രം എപ്പോഴെന്ന് ആരാധകർ

ആസിഫ് അലി അഭിനയിച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘രേഖാചിത്ര’ത്തെ പ്രശംസിച്ച് തമിഴ് സംവിധായകൻ ഗൗതം മേനോന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു. താൻ അടുത്ത കാലത്ത് കണ്ട...

വിദ്യാർത്ഥികളുടെ മിനിമം യാത്ര നിരക്ക് 5 രൂപയാക്കണം; സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്

സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ സമരത്തിലേക്ക് നീങ്ങുന്നു. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. വിദ്യാർത്ഥികളുടെ മിനിമം നിരക്കായ ഒരു രൂപയിൽ നിന്ന്...