കലാഭവൻ മണി മെമ്മോറിയൽ അവാർഡ് സമ്മാനിച്ചു

കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റി സംഘടിപ്പിക്കുന്ന കലാഭവൻ മെമ്മോറിയൽ അവാർഡ് പ്രശസ്ത നടി കണ്ണൂർ ശ്രീലതക്ക് സമ്മാനിച്ചു.
അവാർഡ് സ്വീകരിച്ചവേളയിൽ കണ്ണൂർ ശ്രീലത ഇങ്ങനെ പറഞ്ഞു: കലാഭവൻ മണിയോടൊപ്പം 3 സിനിമകളിൽ ഞാനഭിനയിച്ചു. ഗുഡ് ബോയ്സ്”
സമ്മാനം ….. മത്സരം ‘ എന്നീ രണ്ട് സിനിമകളിൽ മണിയുടെ ഉമ്മയായി അഭിനയിച്ചു
മത്സരത്തിൽ മണി എന്നെ വിളി’ ‘ക്കുന്നത് പൈതലേ എന്നാണ് ‘


അകാലത്തിൽ പൊലിഞ്ഞ മണിയുടെ ജീവിതം. എനിക്ക് ഇപ്പോഴും ദുഃഖമാണ്.
മിമിക്രിയും നാടൻ പാട്ടും സിനിമയും മണിക്ക് മുചക്ര വാഹനമായിരുന്നു. ഈ മു ചക്ര വാഹനം നിയന്ത്രിച്ച് ഓടിച്ചാണ് മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ചത്
ആരെന്തു സഹായം ചോദിച്ചാലും മണി സഹായം ചെയ്തിരുന്നു. വിശപ്പിൻ്റെ വിലയറിഞ്ഞ ‘ദാനം ചെയ്ത മനുഷ്യസ്നേഹിയായ കലാകാരനായിരുന്നു മണി….
പൈതലേ എന്ന വിളി ഇപ്പോഴും കാതിൽ മുഴങ്ങുന്നു തുടർന്ന് വാക്കുകൾ കിട്ടാതെ വിതുമ്പി കരഞ്ഞ് പ്രസംഗം ഇടക്ക് നിർത്തി…കസേലയിൽ പോയിരുന്ന ശ്രീലതയുടെ കണ്ണുനീർ വേദിയിലിരുന്നവരിലേക്കും ശ്രോതാക്കളിലേക്കും ദുഃഖം പരത്തി. നടൻ മനോജ്‌ കെ. യു. കണ്ണൂർ മുൻ മേയർ അഡ്വ: ടി. ഒ. മോഹനൻ നടി അനഘ ജാനകി, ബാലനടൻ ശ്രീപദ് യാൻ ( മാളിക പ്പുറം ഫെയിം ) തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...